App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

Aചമ്പാരൻ സത്യാഗ്രഹം

Bക്വിറ്റ് ഇന്ത്യാ സമരം

Cനിയമലംഘന സമരം

Dഖിലാഫത്ത് പ്രസ്ഥാനം

Answer:

B. ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

ക്വിറ്റ് ഇന്ത്യാ സമരം (1942)

  • ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സ് ആരംഭിച്ച സമരം - ക്വിറ്റ് ഇന്ത്യാ സമരം
  • ക്വിറ്റ് - ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപ്രതം - ഹരിജൻ (ഗാന്ധിജിയുടെ) 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ്സ് സമ്മേളനം - ബോംബെ സമ്മേളനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടത് - ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വച്ച്
  • ക്വിറ്റ് - ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്നത് - ആഗസ്റ്റ് ക്രാന്തി മൈതാനം 
  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് - നെഹ്റു 
  • ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തത് - യൂസഫ് മെഹ്റലി 
  • ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം - പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

ക്വിറ്റ് ഇന്ത്യ ദിനങ്ങൾ

  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് - 1942 ആഗസ്റ്റ് 8 
  • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം - 1942 ആഗസ്റ്റ് 9 
  • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് - ആഗസ്റ്റ് 9

Related Questions:

ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?
Who was the political Guru of Mahatma Gandhi?
Grama Swaraj is the idea of
Which Indian mass movement began with the famous 'Dandi March' of Mahatma Gandhi?
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?