App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?

A1923

B1919

C1925

D1933

Answer:

A. 1923

Read Explanation:

സ്വരാജ് പാർട്ടി

  • നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെ തുടർന്ന് കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായി കോൺഗ്രസിൽ നിന്നും വിട്ടുപോയ നേതാക്കൾ ആരംഭിച്ച സംഘടനയാണ് സ്വരാജ് പാർട്ടി.
  • 1923 ജനുവരി 1നു സ്വരാജ് പാർട്ടി രൂപീകൃതമായി.
  • പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം അലഹാബാദ് ആണ്.
  • സി ആർ ദാസ് ആയിരുന്നു പാർട്ടിയുടെ ആദ്യ പ്രസിഡൻറ്.
  • മോത്തിലാൽ നെഹ്റു ആയിരുന്നു പാർട്ടിയുടെ ആദ്യ സെക്രട്ടറി.

 


Related Questions:

സിവില്‍ നിയമലംഘന സമരത്തിന് ഗാന്ധിജി തുടക്കം കുറിച്ച സത്യഗ്രഹം ഏതായിരുന്നു ?
'ഗാന്ധി' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ?
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആരായിരുന്നു ?
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
വഞ്ചി അയ്യർ വധിച്ച തിരുന്നൽവേലി ജില്ല കളക്ടർ :