App Logo

No.1 PSC Learning App

1M+ Downloads
ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗം?

Aഡുവോഡിനം

Bപൈലോറസ്

Cഅന്നനാളം

Dഇവയൊന്നുമല്ല

Answer:

C. അന്നനാളം

Read Explanation:

ഗ്രസനി (Pharynx)

  • വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം - ഗ്രസനി (Pharynx)
  • ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗമാണ് – ഗ്രസനി

    • വായു ---> ഗ്രസനി --->  ശ്വാസനാളം
    • ആഹാരം --->ഗ്രസനി --->അന്നനാളം

  • ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു. 
  • ഗ്രസനിയിൽ നിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്.
  • നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക് (Uvula)
  • ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളം (Oesophagus)

Related Questions:

സങ്കീർണ്ണമായ ആഹാരപദാർത്ഥങ്ങളേ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ?
ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?
ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?
ജലം ആഗിരണം ചെയ്യപ്പെടുന്നത് ഇവയിൽ ഏത് പ്രക്രിയയിലൂടെയാണ്?
കൊഴുപ്പിന്റെ ദഹനം പൂർത്തിയാകുന്ന ഭാഗം ഏതാണ് ?