App Logo

No.1 PSC Learning App

1M+ Downloads
ഗ്രീക്ക് സംസ്കാരം പുറംനാടുകളിലേക്ക് വ്യാപിച്ചപ്പോൾ അറിയപ്പെട്ട പേരെന്ത് ?

Aഅഥേനിയൻ സംസ്കാരം

Bമൈസീനിയൻ സംസ്കാരം

Cഹെലനിസ്റ്റിക് സംസ്കാരം

Dസ്പാർട്ടൻ സംസ്കാരം

Answer:

C. ഹെലനിസ്റ്റിക് സംസ്കാരം

Read Explanation:

ഗ്രീക്ക് സംസ്ക്കാരം

  • ഇരുമ്പ് യുഗത്തിൽ ആരംഭിച്ച രണ്ട് സംസ്ക്കാരങ്ങളായിരുന്നു ഗ്രീക്ക് സംസ്കാരവും റോമൻ സംസ്കാരവും.
  • ഗ്രീക്ക് സംസ്ക്കാരം ഹെല്ലനിക് സംസ്ക്കാരം എന്നും ക്ലാസിക് സംസ്കാരം എന്നും അറിയപ്പെടുന്നു.
  • ഹോമറിന്റെ ഇതിഹാസങ്ങളായ ഇലിയഡ്, ഒഡീസ്സി എന്നിവയിൽ നിന്നും ഈ സംസ്ക്കാരത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നു.
  • മെഡിറ്ററേനിയൻ കടലിലേക്കുന്തിനിൽക്കുന്ന ബാൾക്കൻ ഉപദ്വീപിന്റെ ഏറ്റവും തെക്ക് ഭാഗത്താണ് ഗ്രീസിന്റെ സ്ഥാനം.
  • ഹെല്ലൻ എന്നറിയപ്പെടുന്ന ഒരു പൊതു പൂർവ്വികന്റെ പിൻഗാമികളാണ് തങ്ങളെന്ന് ഗ്രീക്കുകാർ അവകാശപ്പെടുന്നു.
  • ഗ്രീക്കുകാർ എന്ന് വിളിച്ചുതുടങ്ങിയത് റോമാക്കാർ ആയിരുന്നു.
  • അയോണിയൻസ്, അക്കേയൻസ്, ഡോറിയൻസ്, ഈലിയൻസ് എന്നിവരായിരുന്നു ഗ്രീസിലെ പ്രധാന ഗോത്രങ്ങൾ
  • അക്കേയൻ എന്ന ശബ്ദത്തിൽ നിന്നാണ് "ഗ്രീക്ക്" എന്ന പദത്തിന്റെ ഉത്ഭവം
  • ഗ്രീക്ക് സംസ്കാരം പുറംനാടുകളിലേക്ക് വ്യാപിച്ചപ്പോൾ ഹെലനിസ്റ്റിക് സംസ്കാരം എന്നറിയപ്പെട്ടു.

Related Questions:

പെരിക്ലിസ്സിന്റെ കീഴിൽ ഏത് നഗര രാഷ്ട്രമാണ് "ഹെല്ലാസിന്റെ പാഠശാല" എന്ന പദവിക്കർഹമായത് ?
ക്രിസ്ത്യാനികളെ അംഗീകരിച്ച ആദ്യത്തെ റോമൻ ചക്രവർത്തി ആരായിരുന്നു?
"ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ?
നെറോയുടെ ഭരണകാലഘട്ടം ഏത് വർഷം മുതൽ ഏത് വർഷം വരെയായിരുന്നു ?
കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് ആര് ?