App Logo

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് :

Aസർ ഐസാക് ന്യൂട്ടൺ

Bസർ ഫ്രാൻസിസ് ഡ്രേക്ക്

Cസർ അൽഫ്രഡ് വേഗ്‌നർ

Dസർ ജോർജ്ജ് ഐറി

Answer:

D. സർ ജോർജ്ജ് ഐറി

Read Explanation:

ഗ്രീനിച്ച് രേഖ

  • പൂജ്യം ഡിഗ്രി ഗ്രീനിച്ച് രേഖ അഥവാ പ്രൈം മെറിഡിയൻ.

  •  ഇൻ്റർനാഷണൽ മെറിഡിയൻ എന്നും അറിയപ്പെടുന്നു.

  • ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് ക്രോണോമീറ്റർ.

  • ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് 1851-ൽ സർ ജോർജ്ജ് ഐറിയാണ്

  • 1884-ൽ ഇതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.

  • പ്രൈം മെറിഡിയൻ കടന്നുപോകുന്ന രാജ്യങ്ങൾ:

    ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, അൾജീരിയ, മാലി, ബുർക്കിനോഫാസോ, ടോംഗോ, ഘാന

  • ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് എന്നതിനാൽ ഈ രേഖയെ പ്രൈം മെറിഡിയൻ എന്നറിയപ്പെടുന്നു.

  • ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.

  • ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.

  • ഇന്ത്യ പൗരസ്ത്യ രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.


Related Questions:

'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?
അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് :
നിർവാദ മേഖല(Doldrum) എന്നു വിളിക്കുന്നത് ഏത് മർദമേഖലയെയാണ് ?
ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയത്തെ പിൻതാങ്ങിയ ശാസ്‌ത്രജ്ഞൻ ?

Q. വിവിധ ഭൗമ പ്രതിഭാസങ്ങൾ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഹിമാനികളുടെ അപരദന ഫലമായി, രൂപം കൊള്ളുന്ന ചാരു കസേരയുടെ രൂപത്തിലുള്ള താഴ്വരകൾ അറിയപ്പെടുന്നത്, ‘ബർക്കനുകൾ’ എന്നാണ്.
  2. ഹിമാനികൾ വഹിച്ചു കൊണ്ട് വരുന്ന അവസാദങ്ങൾ, ഹിമ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ, നിക്ഷേപിക്കപ്പെടുന്നതിന്റെ ഭാഗമായി, രൂപം കൊള്ളുന്ന ഭൂരൂപങ്ങളാണ്, ‘മൊറൈനുകൾ’.
  3. ചന്ദ്രകലയുടെ ആകൃതിയിൽ കാണപ്പെടുന്ന, മണൽ കൂനകൾ അറിയപ്പെടുന്നത്, ‘സിർക്കുകൾ’ എന്നാണ്.