Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീഷ്മ അയനാന്തദിനത്തെ തുടർന്ന് ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്ക് അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായന രേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു. ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യൻ്റെ അയനത്തെ വിളിക്കുന്നത് :

Aഉത്തരായനം

Bവിഷുവങ്ങൾ

Cഗ്രീഷ്മായനം

Dദക്ഷിണായനം

Answer:

D. ദക്ഷിണായനം

Read Explanation:

ഉത്തരായനവും ദക്ഷിണായനവും

  • ശൈത്യ അയനാന്തദിനത്തെ തുടർന്ന് സൂര്യൻ ദക്ഷിണായനരേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള അയനം ആരംഭിക്കുകയും ജൂൺ 21 ന് ഉത്തരായന രേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു. 

  • ദക്ഷിണായന രേഖയിൽ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യൻ്റെ അയനത്തെ 'ഉത്തരായനം' എന്ന് വിളിക്കുന്നു. 

  • ഉത്തരായന കാലത്ത് ഉത്തരാർദ്ധഗോളത്തിൽ പകലിന്റെ ദൈർഘ്യം ക്രമേണ കൂടിവരുന്നു. 

  • ഗ്രീഷ്മ അയനാന്തദിനത്തെ തുടർന്ന് ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്ക് അയനം ആരംഭിക്കുകയും ഡിസംബർ 22 ന് ദക്ഷിണായന രേഖയ്ക്ക് നേർമുകളിലെത്തുകയും ചെയ്യുന്നു. ഉത്തരായനരേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യൻ്റെ അയനത്തെ 'ദക്ഷിണായനം' എന്ന് വിളിക്കുന്നു.

  • മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കാലം സുര്യൻ ഉത്തരാർദ്ധഗോളത്തിലായതിനാൽ ഈ കാലയളവിൽ ഉത്തരധ്രുവ പ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി പകലായിരിക്കും.

  • സെപ്റ്റംബർ മുതൽ മാർച്ച് വരെ നീളുന്ന ആറുമാസക്കാലം സൂര്യൻ ദക്ഷിണാർദ്ധഗോളത്തിലായതിനാൽ ഉത്തര ധ്രുവപ്രദേശങ്ങളിൽ ആറുമാസക്കാലം തുടർച്ചയായി രാത്രിയായിരിക്കും.


Related Questions:

The season of retreating monsoon :
ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത് ?
വേനൽക്കാലത്തിൻ്റെ തീക്ഷ്ണതയിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ കാലം :
ഭൂമി സൂര്യനോട് ഏറ്റവും അകന്നുപോകുന്ന ദിവസം അറിയപ്പെടുന്നത് ?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിനം :