App Logo

No.1 PSC Learning App

1M+ Downloads
ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?

Aട്യൂബര്‍ക്കിള്‍ ബാസിലസ്

Bമലേറിയ

Cഡിഫ്ത്തീരിയ

Dമരാസ്മസ്‌

Answer:

B. മലേറിയ

Read Explanation:

  • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria).
  • ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു.
  • . ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
  • ഇവ അരുണ രക്താണുക്കളിൽ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്.
  • അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. 
  • മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ
  • പല തരം മലേറിയകളിലും കാണപ്പെടുന്ന പനിയുടെ ഏറ്റക്കുറച്ചിലുകൾ രോഗബാധയുണ്ടായി 8–25 ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണഗതിയിൽ കാണപ്പെട്ടുതുടങ്ങുന്നത്.
  • രോഗപ്രതിരോധത്തിനായി ആന്റിമലേറിയൽ മരുന്നുകൾ കഴിക്കുന്നവരിൽ രോഗലക്ഷണങ്ങൾ താമസിച്ചു കാണപ്പെട്ടേയ്ക്കാം.
  • എല്ലാ മലേറിയ രോഗകാരികൾക്കും ആദ്യ രോഗലക്ഷണങ്ങൾ ഒരുപോലെയാണ്.
  • ഫ്ലൂ മാതിരിയുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്.
  • രക്തത്തിലെ അണുബാധ, ഗാസ്ട്രോ എന്ററൈറ്റിസ്, വൈറൽ രോഗങ്ങൾ എന്നിവയോടും രോഗലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.
  • തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദ്ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക, 
  • കോട്ടൽ എന്നീ രോഗലക്ഷണങ്ങൾ കാണപ്പെടാറുണ്ട്.
  • 30% ആൾക്കാർക്കും ആശുപത്രിയിലെത്തുമ്പോൾ പനി കാണപ്പെടില്ല. സാധാരണയായി മലമ്പനി കാണപ്പെടാത്ത മേഖലകളിൽ രോഗലക്ഷണങ്ങളുടെ അവ്യക്തത കാരണം മലമ്പനി തിരിച്ചറിയാൻ സാധിക്കാറില്ല.
  • അടുത്തകാലത്ത് ദൂരയാത്ര നടത്തിയ വിവരം, പ്ലീഹയുടെ വലിപ്പം വർദ്ധിക്കൽ, കാരണമറിയാത്ത പനി, ത്രോംബോസൈറ്റോപീനിയ, ബിലിറൂബിന്റെ വർദ്ധന, ശ്വേതരക്താണുക്കളുടെ എണ്ണത്തിലെ വർദ്ധന എന്നിവ രോഗനിർണ്ണയത്തെ സഹായിക്കും.[2] ചാക്രികമായി പനി വരുകയും പോവുകയും ചെയ്യുകയും (പരോക്സിസം) അതോടൊപ്പം വിറയൽ റിഗർ, പനി, വിയർപ്പ് എന്നിവ കാണപ്പെടുകയും ചെയ്യുക എന്നത് മലമ്പനിയുടെ ലക്ഷണമാണ്.
  • ഇത് പ്ലാസ്മോഡിയം വൈവാക്സ്, പ്ലാസ്മോഡിയം ഒവേൽ എന്നീ തരം രോഗകാരികളിൽ രണ്ടു ദിവസം കൂടുമ്പോഴാണ് സാധാരണഗതിയിൽ ഉണ്ടാവുക.

Related Questions:

ഷിക്ക്‌ ടെസ്റ്റ്‌ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
താഴെപ്പറയുന്ന വെയിൽ ബാക്ടീരിയ രോഗകാരി അല്ലാത്തത് ഏത്
മലമ്പനിയുടെ പ്രധാന ലക്ഷണമാണ് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന വിറയലോടു കൂടിയ പനി. ഇതിന് കാരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

തെറ്റായ പ്രസ്താവന ഏത് ?

1.ഈഡിസ് ജനുസിലെ, പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.

2.ബ്രേക്ക് ബോൺ ഫീവർ എന്നും ഡെങ്കിപ്പനി അറിയപ്പെടുന്നു.