App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 1 ദൗത്യത്തിൽ ചന്ദ്രനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഏത് ശാസ്ത്രീയ പേലോഡാണ് ഉപയോഗിച്ചത് ?

Aചന്ദ്രയാൻ - എക്സ്-റേ സ്പെക്ട്രോമീറ്റർ (CIXS)

Bമൂൺ ഇംപാക്റ്റ് പ്രോബ് (MIP)

Cമൂൺ മിനറോളജി മാപ്പർ (M3)

Dറേഡിയേഷൻ ഡോസ് മോണിറ്റർ (RADOM)

Answer:

B. മൂൺ ഇംപാക്റ്റ് പ്രോബ് (MIP)

Read Explanation:

ചന്ദ്രയാൻ 1

  • ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1.
  • 2008 ഒക്ടോബർ 22ന് വിക്ഷേപിക്കപ്പെട്ടു.
  • ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ സെൻട്രൽ നിന്നാണ് വിക്ഷേപിക്കപ്പെട്ടത്.

  • 2008 നവംബർ എട്ടിന് ഭ്രമണപഥത്തിലെത്തി
  • PSLV C 11 ആയിരുന്നു വിക്ഷേപണ വാഹനം.
  • ചന്ദ്രയാൻ 1 ദൗത്യത്തിൽ ഉപയോഗിക്കപ്പെട്ട ഇന്ത്യയിൽനിന്നുള്ള പേലോഡ് : മൂൺ ഇംപാക്റ്റ് പ്രോബ് (MIP) .
  • മൂൺ ഇംപാക്റ്റ് പ്രോബ് (MIP) ചന്ദ്രോപരിതലത്തിൽ പതിച്ച ദിനം : 2008 നവംബർ 14

Related Questions:

ഐ.എസ്.ആർ.ഒ യുടെ ഏത് അനുബന്ധ ഏജൻസിയാണ് 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യമായ മംഗൾയാൻ ഏത് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത് ?
വിക്ഷേപണത്തറയിലെത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കുട്ടിയോജിപ്പിക്കാനുള്ള സംവിധാനമായ PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ISRO വിക്ഷേപിക്കുന്ന ആദ്യ റോക്കറ്റ് ഏതാണ് ?
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1 ൻറെ ദൗത്യ കാലാവധി എത്ര ?
ഇതിൽ ഏത് വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ISRO “EOS-01" എന്ന ഉപഗ്രഹം വിക്ഷേപിച്ചത് ?