App Logo

No.1 PSC Learning App

1M+ Downloads
"ചരിത്രം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aഫ്രെഡറിക് ഏംഗൽസ്

Bവി.ഐ. ലെനിൻ

Cഫ്രാൻസിസ് ബേക്കൺ

Dകാൾ മാർക്സ്

Answer:

D. കാൾ മാർക്സ്

Read Explanation:

കാൾ മാർക്സ്: (1818-1883 CE)

  • ഒരു ജർമ്മൻ തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.

  • സോഷ്യോളജിസ്റ്റ്, ചരിത്രകാരൻ, പത്രപ്രവർത്തകൻ, വിപ്ലവ സോഷ്യലിസ്റ്റ്. 

  • അദ്ദേഹത്തിൻ്റെ ആശയങ്ങൾ സാമൂഹിക ശാസ്ത്രത്തിൻ്റെയും  സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വികാസത്തിന്  ഒരു പ്രധാന പങ്ക് വഹിച്ചു.

  • ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായും അദ്ദേഹം കണക്കാക്കപ്പെടുന്നു. 

  • ചരിത്രത്തിൻ്റെ നിർവചനത്തിന് ഒരു പുതിയ സാമ്പത്തിക വ്യാഖ്യാനം അദ്ദേഹം പറഞ്ഞു.

  • കാൾ മാർക്‌സിൻ്റെ അഭിപ്രായത്തിൽ, "ചരിത്രം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ്". (“History is a story of the struggle between the haves and have nots”)

  • ഈ നിർവചനത്തിൽ മാർക്സ് 'ഉള്ളവനും' 'ഇല്ലാത്തവനും' അതായത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള പോരാട്ടത്തിന് ഊന്നൽ നൽകുന്നു. 

  • ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിൽ നിരന്തരമായ സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.

  • 'ദാസ് ക്യാപിറ്റൽ', 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എന്നിങ്ങനെ രണ്ട് മഹത്തായ കൃതികൾ അദ്ദേഹം രചിച്ചു.


Related Questions:

ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും പ്രധാനപ്പെട്ടതിനേക്കാൾ ശ്രദ്ധേയമാണ്, സൂര്യൻ്റെയും ചന്ദ്രൻ്റെയും ഗ്രഹണങ്ങൾ പോലെ, എല്ലാവരേയും ആകർഷിക്കുന്നു, എന്നാൽ അതിൻ്റെ ഫലങ്ങൾ ആരും കണക്കാക്കാൻ ബുദ്ധിമുട്ട് എടുക്കുന്നില്ല - ഇത് ആരുടെ വാക്കുകളാണ് :
കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
"അത് ​​(ചരിത്രം) മഹത്തായ ആദർശങ്ങളുടെ നിധിയാണ്, ശരിയായ പാത കാണിക്കാനുള്ള വെളിച്ചമാണ്“ - ആരുടെ വാക്കുകളാണ് ?

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :

  • ഒരു ജർമ്മൻ തത്ത്വചിന്തകനും, സോഷ്യോളജിസ്റ്റ്, ചരിത്രകാരൻ, പത്രപ്രവർത്തകൻ, വിപ്ലവ സോഷ്യലിസ്റ്റ്, സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു.

  • ചൂഷകരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിൽ നിരന്തരമായ സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.

  • ചരിത്രത്തിൻ്റെ നിർവചനത്തിന് ഒരു പുതിയ സാമ്പത്തിക വ്യാഖ്യാനം അദ്ദേഹം പറഞ്ഞു.

"എല്ലാ വിഷയങ്ങളും വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം". - എന്ന് അഭിപ്രായപ്പെട്ടതാര് ?