Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രപ്രസിദ്ധമായ 'അമ്മച്ചിപ്ലാവ്' സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?

Aവൈക്കം മഹാദേവക്ഷേത്രം

Bശ്രീപത്മനാഭസ്വാമി ക്ഷേത്രം

Cനെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Dആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Answer:

C. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Read Explanation:

  • യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചുവരികയായിരുന്ന സമയത്ത് പല തവണ അദ്ദേഹത്തെ ശത്രുക്കൾ കൂട്ടംചേർന്ന് ആക്രമിക്കുവാൻ  ശ്രമിച്ചിട്ടുണ്ട്
  • അത്തരത്തിൽ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് ശത്രുക്കളുടെ ആക്രമണമുണ്ടാകുകയും തത്സമയം എവിടെനിന്നോ വന്നൊരു ബാലൻ അദ്ദേഹത്തെ അടുത്തുകണ്ട പ്ലാവിൽ കയറി ഇരിക്കുവാൻ വിളിയ്ക്കുകയും ചെയ്തു. അവിടെ ഒളിച്ചിരുന്ന മാർത്താണ്ഡവർമ്മ അങ്ങനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു.
  • പിന്നീട് പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത് ബാലനായി വന്ന് തന്നെ രക്ഷിച്ചത് ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്നാണ്. അതോടെ മാർത്താണ്ഡവർമ്മ പ്ലാവിനടുത്ത് ഭഗവാന് ക്ഷേത്രം പണിയാൻ തീരുമാനിച്ചു.
  • ഒരു അമ്മയെ പോലെ രാജാവിനെ സംരക്ഷിച്ചതിനാൽ ഈ പ്ലാവ് പിൽക്കാലത്ത് 'അമ്മച്ചിപ്ലാവ്' എന്നറിയപ്പെടുകയും ഇപ്പോഴും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു

Related Questions:

ശിവന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
യുനെസ്കോ പൈതൃക പട്ടികയിൽ പോലും ഇടം നേടിയിട്ടുള്ള വിശ്വപ്രസിദ്ധമായ 'കെട്ടുകാഴ്ച' എന്ന ചടങ്ങ് നടക്കുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് ?
കളമെഴുത്തുംപാട്ട് പ്രധാനമായും നടത്താറുള്ളത് ഏത് ക്ഷേത്രങ്ങളിലാണ് ?
ക്ഷേത്രത്തിൽ പട്ടി മുതലായ ജന്തുക്കൾ പ്രവേശിച്ചാൽ ചെയ്യപ്പെടുന്ന പരിഹാരം ?
അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?