App Logo

No.1 PSC Learning App

1M+ Downloads
ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

Aജാതീയതയ്ക്ക് എതിരായി

Bമാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Cവോട്ടവകാശത്തിനു വേണ്ടി

Dവിദ്യാഭ്യാസ അവകാശത്തിനുവേണ്ടി

Answer:

B. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Read Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.


Related Questions:

കുറിച്യ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ ഏത് ?

  1. 1812-ലാണ് കുറിച്യ ലഹള ഉണ്ടായത്.
  2. വയനാട് ജില്ലയിലെ കുറിച്യ-കുംഭാര വിഭാഗത്തിൽപ്പെട്ടവർ ആണ് ലഹളക്ക് നേതൃത്വം നല്കിയത്.
  3. പ്രധാന നേതാവ് രാമനമ്പി ആയിരുന്നു.
  4. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മലബാറിൽ നടപ്പിലാക്കിയ ജനവിരുദ്ധ നികുതി നയങ്ങൾക്കെതിരെ നടത്തിയ ലഹള.
    തലക്കൽ ചന്തു സ്മാരകം സ്ഥിതി ചെയുന്ന പനമരം ഏതു ജില്ലയിലാണ് ?
    First organized revolt against the British in Kerala was?
    Samyuktha Rashtriya Samidhi was formed in?

    ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

    1.പഴശ്ശി സ്മാരകം  - കോഴിക്കോട്

    2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

    3.പഴശ്ശി ഡാം             - മാനന്തവാടി