App Logo

No.1 PSC Learning App

1M+ Downloads
ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?

Aറോബർട് വാൾപോൾ

Bഒലിവർ ക്രോംവെൽ

Cറിച്ചാർഡ് ക്രോംവെൽ

Dതോമസ് ജെഫേഴ്സൺ

Answer:

B. ഒലിവർ ക്രോംവെൽ

Read Explanation:

ഒലിവർ ക്രോംവെൽ

  • പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഒരു രാഷ്ട്രീയനേതാവും ,സൈന്യാധിപനും
  • രാജവാഴ്ച അവസാനിപ്പിച്ച്, ഇംഗ്ലണ്ടിനെ റിപ്പബ്ലിക്ക് ആക്കിയ പുത്തൻ മാതൃകാസൈന്യത്തിന്റെ(New Model Army) നേതാവ് .
  • 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയെ തുടർന്ന് ഇംഗ്ലണ്ടിലെ അധികാരം കൈയ്യാളിയത് ക്രോംവെൽ ആയിരുന്നു. 
  • അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സൈന്യം, അയർലൻഡും സ്കോട്ട്‌ലണ്ടും ആക്രമിച്ചു കീഴടക്കി. 
  • 1653 മുതൽ 1658-ലെ മരണം വരെ ക്രോംവെൽ, 'സംരക്ഷകപ്രഭു' (Lord Protector) എന്ന സ്ഥാനപ്പേരോടെ ഇംഗ്ലണ്ടും അയർലണ്ടും സ്കോട്ട്‌ലണ്ടും ചേർന്ന രാഷ്ട്രസംഘത്തിന്റെ(Commonwealth) ഏകാധിപതി ആയിരുന്നു.

 


Related Questions:

The Glorious Revolution took place from :
ഇംഗ്ളണ്ടിൽ മഹത്തായ വിപ്ലവം നടന്ന വർഷം ?

പെറ്റീഷൻ ഓഫ് റൈറ്സ്നെ കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ ഏതെല്ലാം

  1. 1628 ഇൽ ചാൾസ് ഒന്നാമൻ ഒപ്പുവച്ചു
  2. പാർലമെന്റിന്റെ സമ്മതമില്ലാതെ നികു(തി ചുമത്തുക, വിചാരണ കൂടാതെ തടവിൽ വയ്ക്കുക, പൗരന്മാരുടെ സ്വകാര്യ ഭവനങ്ങളിൽ പട്ടാളക്കാരെ ബലംപ്രയോഗിച്ച് താമസിപ്പിക്കുക, സമാധാന കാലത്തും  പട്ടാള നിയമം നടപ്പാക്കുക എന്നിങ്ങനെ രാജാവ് ചെയ്തു പോന്നിരുന്ന നാല് നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്ന് രാജാവിനെ വിലക്കുന്ന പ്രമാണം
    റോബർട്ട് വാൾപോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ വർഷം ?
    നവോത്ഥാന കൃതിയായ ഉട്ടോപ്പിയയുടെ കർത്താവ് ?