App Logo

No.1 PSC Learning App

1M+ Downloads
ചില രോഗങ്ങളും അവയ്ക്കെതിരായ വാക്സിനുകളും ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ നിന്ന് ശരിയായ ജോഡി തെരഞ്ഞെടുത്തെഴുതുക :

Aക്ഷയം - ബി.സി.ജി

Bമഞ്ഞപ്പിത്തം - ടി.ടി

Cമുണ്ടിനീര് - ഒ.പി.വി.

Dപോളിയോമെലിറ്റിസ് - എം.എം.ആർ

Answer:

A. ക്ഷയം - ബി.സി.ജി

Read Explanation:

ക്ഷയം

  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം. 
  • ഡോട്ട് ചികിത്സ ക്ഷയ രോഗവുമായി ബന്ധപ്പെട്ടതാണ്
  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course

  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

  • ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
  • കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം.

മറ്റ് ചില പ്രധാന വാക്സിനുകൾ :

  • മഞ്ഞപ്പിത്തം : ഹെപ്പറ്റൈറ്റിസ് എ വാക്സിൻ,ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ
  • മുണ്ടിനീര് : എം.എം.ആർ
  • പോളിയോമെലിറ്റിസ് : സാബിൻ  (തുള്ളിമരുന്ന്), സാൾക് (ഇഞ്ചക്ഷൻ)
  • ഡിഫ്ത്തീരിയ, വില്ലൻചുമ, ടെറ്റനസ് : ഡി.പി.റ്റി അഥവാ ട്രിപിൾ വാക്സിൻ
  • ഹെപ്പറ്റൈറ്റിസ് ബി : ഹെപ് ബി
  • ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (ഹിബ്) : Hib വാക്സിൻ 

Related Questions:

Whooping Cough is caused by :

കേരളത്തിൽ വ്യാപകമായ ഡെങ്കിപ്പനി .ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പകരാതിരിക്കുന്നതിനു സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്? 

  1. ചുറ്റുപാടുകളിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് .
  2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക .
  3. ആഹാര പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക 
  4. കൊതുക് വല പോലുള്ള ഉപായങ്ങൾ സ്വീകരിക്കുക
ചുവടെ തന്നിരിക്കുന്നവയിൽ ഒരു ബാക്ടീരിയൽ രോഗം അല്ലാത്തത് ഏത് ?
A disease spread through contact with soil is :
എലിച്ചെള്ള് പരത്തുന്ന രോഗം?