Challenger App

No.1 PSC Learning App

1M+ Downloads
ചിൽഡ്രൻസ് ഹോമുകൾ, ബാലമന്ദിരങ്ങൾ തുടങ്ങിയവയിൽ നിന്നും വിടുതൽ ലഭിക്കുന്ന കുട്ടികളുടെ പുനരധിവാസവും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്താൻ നിലവിൽ വന്ന സ്ഥാപനം താഴെ പറയുന്നവയിൽ ഏത് ?

Aആഫ്റ്റർ കെയർ ഹോം

Bമഹിളാമന്ദിരം

Cആശാഭവൻ

Dറെസ്ക് ഹോം

Answer:

A. ആഫ്റ്റർ കെയർ ഹോം

Read Explanation:

  • സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലൊന്നാണ് ആഫ്റ്റർ കെയർ ഹോം.

  • സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള ബാലമന്ദിരം, പുവര്‍ഹോം, മറ്റ് റസ്ക്യൂഹോമുകള്‍, അനാഥാലയങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങിയവരെ ആഫ്റ്റര്‍ കെയര്‍ ഹോമുകളില്‍ പുനരധിവസിപ്പിക്കും.

  • 14-21 വയസിനിടയിലുള്ള പെണ്‍കുട്ടികളും 18-23 വയസിനിടയിലുള്ള ആണ്‍കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. 
  • ഇവിടത്തെ ആന്തേവാസികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും, പിന്നീടുള്ള ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും സഹായിക്കും.
  • ഇവിടെ പ്രവേശനം തേടുന്നവര്‍ അവര്‍ പുറത്തിറങ്ങിയ സ്ഥാപനത്തിന്റെ സൂപ്രണ്ട് നല്‍കുന്ന ശുപാര്‍ശയോ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ ശുപാര്‍ശ കത്തോ ഹാജരാക്കണം.

Related Questions:

ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?
കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?
'നവചേതന ' എന്ന പദ്ധതി ഏതു ഡിപ്പാർട്മെന്റ് ആണ് ആവിഷ്കരിച്ചത് ?
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠരോഗലക്ഷണങ്ങൾ കണ്ടെത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത് ?