ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
Aഫ്രോബൽ
Bമോണ്ടിസോറി
Cറേയ്ച്ചൽ മാർഗററ്റ്
Dകെവിൻ
Answer:
B. മോണ്ടിസോറി
Read Explanation:
മറിയ മോണ്ടിസോറി (Maria Montessori) (1870-1952)
- ഒരു കൂട്ടത്തിലെ ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ പ്രത്യേകം കണക്കിലെടുക്കുകയും അവർക്ക് യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസവും ഉപദേശവും നൽകുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
- കുട്ടികളുടെ മാനസികവും ശാരീരികവുമായ നൈസർഗിക വികാസത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുതിർന്നവരുടെ ബാഹ്യ ഇടപെടൽ ഉണ്ടാകാൻ പാടില്ല എന്നഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
- മോണ്ടിസോറി പഠനരീതിയുടെ പ്രധാനപ്പെട്ട സവിശേഷത - ഇന്ദ്രിയ പരിശീലനം
- വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല എന്ന് അഭിപ്രായപ്പെട്ടത് - മറിയ മോണ്ടിസോറി
- മറിയ മോണ്ടിസോറി വിശ്വസിച്ചിരുന്ന ബോധന രീതി - വേദനാജനകമായ ശിക്ഷകളോ ആകർഷകമായ സമ്മാനങ്ങളോ കുട്ടികളുടെ നൈസർഗിക വികാസത്തിന് സഹായിക്കില്ല
- ശാരീരികാവയവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ശീലിക്കാനും ജ്യാമിതീയ, ഭാഷാ പഠനങ്ങൾ ലളിതമാക്കാനുമായി വിവിധ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനമാണ് - പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം
- മോണ്ടിസോറി ആവിഷ്കരിച്ച ബോധനരീതിയിലെ മൂന്ന് പ്രധാന പ്രവർത്തനങ്ങൾ :-
-
- പ്രായോഗിക ജീവിതത്തിനായുള്ള പരിശീലനം
-
- ബോധേന്ദ്രിയ പരിശീലനം
-
- പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം
മോണ്ടിസോറിയുടെ പ്രധാന കൃതികൾ :-
-
- വിദ്യാഭ്യാസത്തിന്റെ ഉള്ളുകള്ളികൾ (The Secrets of Education)
- ശിശു പരി പാലനം (Child training)
- ശിശുവിന്റെ സ്ഥാനവും വിദ്യാഭ്യാസവും (The Child's Place and Education)
- വിദ്യാഭ്യാസ പുനർനിർമാണം (Reconstruction in Education)
- മോണ്ടിസോറി രീതി (The Montessori Method)