App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ അഖിലേന്ത്യാ സർവ്വീസിൽ പെടാത്തതിനെ കണ്ടെത്തുക :

Aഇന്ത്യൻ ഫോറെസ്റ്റ് സർവീസ്

Bഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്

Cഇന്ത്യൻ ഫോറിൻ സർവീസ്

Dഇന്ത്യൻ പോലീസ് സർവീസ്

Answer:

C. ഇന്ത്യൻ ഫോറിൻ സർവീസ്

Read Explanation:

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്‌ (IFS)

  • അന്തസ്സ്‌(Prestige), പദവി, ശമ്പളം എന്നിവയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന കേന്ദ്ര സേവനം ഇന്ത്യന്‍ ഫോറിന്‍ സർവീസ് ആണ്.

  • കേന്ദ്ര സേവനം ആണെങ്കിലും പദവിയിലും , ശമ്പളത്തിലും അഖിലേന്ത്യാ സേവനങ്ങൾക്ക് തുല്യമായാണ് ഇന്ത്യൻ ഫോറിൻ സർവീസിനെ ഗണിക്കുന്നത്.

  • 1946 ഒക്റ്റോബറിലാണ്‌ ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകൃതമായത്.

  • രാജ്യത്തിന്‍റെ വിദേശ കാര്യ നയം രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് IFS ഉദ്യോഗസ്ഥരുടെ മുഖ്യ ദൗത്യം.

  • ഇന്ത്യൻ ഫോറിൻ സർവീസ് ട്രെയിനിങ്  നടക്കുന്നത് - ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് (ന്യൂ ഡൽഹി) 

  • കൂടാതെ വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ ഏകോപിപ്പിക്കുന്നതും IFS ഉദ്യോഗസ്ഥരാണ്.

  • ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥന്മാരിൽ ഉയർന്ന പ്രവർത്തിപരിചയം ഉള്ളവരെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദേശകാര്യ സെക്രട്ടറി  - കെ.പി ശിവശങ്കരമേനോൻ 

Related Questions:

What is the length of the smallest National flag ?
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
രണ്ട് ഹരിത പട്ടണങ്ങൾ നിലവിൽ വരുന്ന ആദ്യ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ വനിത ഡയറക്ടർ ജനറൽ ഓഫ് പോലീസ്(DGP) ആരായിരുന്നു ?