App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

Aരണ്ടിടങ്ങഴി - ഉറൂബ്

Bമയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം. മുകന്ദൻ

Cരണ്ടാമൂഴം - എം.ടി. വാസുദേവൻ നായർ

Dസ്മാരകശിലകൾ - പുനത്തിൽ കുഞ്ഞബ്ദുള്ള

Answer:

A. രണ്ടിടങ്ങഴി - ഉറൂബ്

Read Explanation:

  • ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി "രണ്ടിടങ്ങഴി - ഉറൂബ്" ആണ്.

  • കുട്ടനാടൻ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് 'രണ്ടിടങ്ങഴി'.

  • നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു.

  • തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.

  • നിർമ്മാണവും സംവിധാനവും പി. സുബ്രഹ്മണ്യം നിർവഹിച്ചു.

  • 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്.

  • നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.


Related Questions:

'പ്രതിഭ'യെ കാരയിത്രി, ഭാവയിത്രി എന്നിങ്ങനെ വിഭജിച്ചത് ?
ഭാഷാർജനത്തെക്കുറിച്ച് ബ്രൂണർ മുന്നോട്ടുവെച്ച ആശയങ്ങൾക്കു നിരക്കാത്ത പ്രസ്താവന കണ്ടെത്തുക.
സംഗീതപരമായ ബുദ്ധി വികാസത്തിന് യോജിച്ച ഭാഷാ പ്രവർത്തനം ഏത് ?
ചുവടെ കൊടുത്തവയിൽ വിമർശനാത്മക ചിന്തയ്ക്ക് അവസരമില്ലാത്ത ചോദ്യം ഏത് ?
വിജ്ഞാന മേഖല (Cognitive domain) യുടെ ഏറ്റവും ഉയർന്നതലമായി ബെഞ്ചമിൻ ബ്ലൂം അവതരിപ്പിച്ചത് ?