Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയവയിൽ അന്തരീക്ഷ താപവ്യാപനപ്രക്രിയകളിൽ പെടാത്തത് ഏത്

Aതാപചാലനം

Bപ്രതിഫലനം

Cസംവഹനം

Dഅഭിവഹനം

Answer:

B. പ്രതിഫലനം

Read Explanation:

അന്തരീക്ഷ താപവ്യാപനപ്രക്രിയകൾ

  1. താപചാലനം

ചൂടായ ഭൗമോപരിതലത്തോട് ചേർന്നുള്ള അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനങ്ങളിലേക്ക് താപം പകരുന്നു.

  1. സംവഹനം

ഭൂമിയോടടുത്തുള്ള അന്തരീക്ഷവായു ചൂടുപിടിച്ച് വികസിച്ച് മുകളിലേക്കുയരുന്നതിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് താപം വ്യാപിക്കുന്നു.

  1. അഭിവഹനം

കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നു.

  1. വികിരണം

ഭൗമോപരിതലം ചൂടുപിടിക്കുന്നതോടെ ദീർഘതരംഗങ്ങളായി ഭൗമോപരിതലത്തിൽ നിന്നും ഊർജം പുറന്തള്ളുന്നു.


Related Questions:

ചുവടെ നല്കിയിരിക്കുന്നവയിൽ അക്ഷാംശീയസ്ഥാനം താപവിതരണത്തെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. സൂര്യപ്രകാശം ഏറെക്കുറെ ലംബമായി പതിക്കുന്ന ഭൂമധ്യരേഖാപ്രദേശങ്ങളിൽ താപനില വളരെ കൂടുതലായിരിക്കും.
  2. ഭൂമിയ്ക്ക് ഗോളാകൃതിയായതിനാൽ മധ്യരേഖയിൽ നിന്നും ധ്രുവങ്ങളോടടുക്കുമ്പോൾ സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നു
  3. സൂര്യരശ്മികൾ കൂടുതൽ ചരിഞ്ഞുപതിക്കുന്നത് കാരണം ഇരുധ്രുവങ്ങളോട് അടുക്കുമ്പോൾ താപനില ക്രമേണ കുറഞ്ഞുവരുന്നു.
    താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 'പ്രാദേശികവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായ താപ-മർദ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ
    2. പ്രാദേശികവാതങ്ങളിലേറെയും കാലികമാണ്
    3. പ്രാദേശിക നാമങ്ങളിലാണ് ഈ കാറ്റുകൾ അറിയപ്പെടുന്നത്

      ചുവടെ കൊടുത്തിരിക്കുന്നവയിൽ 'അണുസംയോജന'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. രണ്ടോ, അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂട്ടിയിടിയിലൂടെ സംയോജിച്ച് ഒരു വലിയ ആറ്റം രൂപപ്പെടുന്ന പ്രതിപ്രവർത്തണമാണ് 'അണുസംയോജനം'
      2. ഹൈഡ്രജൻ പോലുള്ള കുറഞ്ഞ അറ്റോമികസംഖ്യയുള്ള മൂലകങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്.
      3. അണുസംയോജനത്തിലൂടെ വൻതോതിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നു.
        താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരവുമായി ഏതുമായി ബന്ധപ്പെട്ടതാണ് ലാബ്രഡോർ ശീതജല പ്രവാഹം?