App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയിരിക്കുന്നവയിൽ ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aഭക്ഷണം

Bആശയങ്ങൾ

Cവസ്ത്രം

Dവീട്ടുപകരണങ്ങൾ

Answer:

B. ആശയങ്ങൾ

Read Explanation:

സംസ്കാരത്തിൽ ഭൗതികവും ഭൗതികേതരവുമായ ഘടകങ്ങളുണ്ട്.

  1. ഭൗതിക സംസ്കാരത്തിന്റെ ഘടകങ്ങൾ :

    പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നതും, രൂപമുള്ളതുമായ ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ മുതലായവ.

  2. ഭൗതികേതര സംസ്കാരത്തിന്റെ ഘടകങ്ങൾ :

    പ്രകടമായി കാണാനാവാത്തതോ, രൂപമില്ലാത്തതോ ആയ വിശ്വാസങ്ങൾ, ആശയങ്ങൾ, ചിന്തകൾ മുതലായവ.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'മിലെ സുർ മേരാ' എന്ന ഗാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1987 ലാണ് ഇത് രചിക്കപ്പെട്ടത്
  2. 1988 ലാണ് ഇത് രചിക്കപ്പെട്ടത്
  3. 'നാനാത്വത്തിൽ ഏകത്വം' എന്ന ആശയം പ്രതിഫലിപ്പിക്കുന്നുണ്ട്
    ഒരു സംസ്കാരത്തിന്റെ തനതു സവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതിനെ എന്താണ് വിളിക്കുന്നത്?

    ചുവടെ തന്നിരിക്കുന്നവയിൽ നിന്നും സാംസ്കാരിക മാറ്റങ്ങളിലെ ആന്തരിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക

    1. സാംസ്കാരിക വ്യാപനം
    2. അന്യസംസ്‌കാരമാർജിക്കൽ
    3. സാംസ്കാരിക സ്വാംശീകരണം
    4. സാംസ്കാരിക നവീകരണം
    5. പാരിസ്ഥിതിക വ്യതിയാനം

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും സംസ്കാരത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. സംസ്കാരം പഠിച്ചെടുക്കുന്നതാണ്
      2. സംസ്കാരം പങ്കുവയ്ക്കുന്നതാണ്
      3. സംസ്കാരം പ്രതീകാത്മകമാണ്
        തെയ്യം വർഷത്തിൽ എത്ര പ്രാവശ്യം കെട്ടിയാടാറുണ്ട്?