App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിട്ടുള്ളതിൽ ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ കൃതി ഏതാണ്?

Aകണ്ണീരും കിനാവും

Bആദിഭാഷ

Cഒന്നേകാൽ കോടി മലയാളികൾ

Dമലബാർ മാനുവൽ

Answer:

C. ഒന്നേകാൽ കോടി മലയാളികൾ

Read Explanation:

  • ഒന്നേകാൽ കോടി മലയാളികൾ
    • കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയ പുസ്തകം 
    • 1946ൽ ആദ്യമായി പ്രസിദ്ധീകരിച്ചു 
    • ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു മുൻപ് നിലനിന്നിരുന്ന  തിരുവിതാംകൂർ, കൊച്ചി, മലബാർ രാജ്യങ്ങളുടെ ഐക്യത്തെ പറ്റി വിശദീകരിക്കുന്നു ഈ കൃതി
  • കണ്ണീരും കിനാവും 
    • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ
    • 1970ൽ ആദ്യമായി പ്രസിദ്ധീകരിച്ചു 
    • 1971ൽ  കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു 
  • ആദിഭാഷ
    • നവോത്ഥാന നായകരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ ഭാഷാ വിജ്‌ഞാനീയ കൃതി.
    • മലയാളം സംസ്‌കൃതത്തില്‍ നിന്നുണ്ടായതല്ലെന്നു മാത്രമല്ല, തമിഴാണ് സംസ്‌കൃതത്തിന്റെയും ആദിഭാഷ എന്ന് ഈ ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു 
  •  മലബാർ മാനുവൽ
    • വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥം
    • 1887-ൽ ആണ് ഇത് ആദ്യമായി  പ്രസിദ്ധീകരിച്ചത്.
    • ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചിരുന്നു.
    • ഈ കാലയളവിൽ നടത്തിയ യാത്രകളിൽ നിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ.

Related Questions:

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
കുമാരനാശാൻ അന്തരിച്ച വർഷം :
Who wrote the book Parkalitta Porkalam?
ചെറുകാടിന്റെ ആത്മകഥയുടെ പേര്?
ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം എന്ന നോവലിൻ്റെ രചയിതാവ് ആര്?