ഇന്ത്യന്‍ റെയില്‍പാതകളിലെ പാളങ്ങള്‍ തമ്മിലുള്ള അകലത്തിന്റെ അടിസ്ഥാനത്തില്‍ അവയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു;
ബ്രോഡ്ഗേജ്; ബ്രോഡ്ഗേജ് പാളങ്ങള്‍ തമ്മിലുള്ള അകലം 1.66 മീറ്ററാണ്.
2016 മാര്‍ച്ചിലെ കണക്ക് പ്രകാരം ആകെ ബ്രോഡ്ഗേജ് പാതകളുടെ ദൈര്‍ഘ്യം 60510 കിലോമീറ്ററാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ബ്രോഡ്ഗേജ് റെയിൽ പാതകളാണ്
മീറ്റര്‍ഗേജ്; പാളങ്ങള്‍ തമ്മിലുള്ള അകലം ഒരു മീറ്ററാണ്.
ആകെ ദൈര്‍ഘ്യം 2016 മാര്‍ച്ചില്‍ 3880 കിലോ മീറ്റര്‍.
നാരോഗേജ്: പാളങ്ങള്‍ തമ്മിലുള്ള അകലം 0762 മീറ്ററോ 0.610 മീറ്ററോ ആണ്.
2018 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം നാരോഗേജ് പാതകളുടെ ആകെ ദൈര്‍ഘ്യം 2297 കിലോമീറ്ററാണ്. ഇത് പൊതുവെ കുന്നിന്‍ പ്രദേശങ്ങളിൽ ആണുള്ളത്
ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ ആരംഭിച്ചത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. 2014 ഫെബ്രുവരി 2-നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
8.93 കിലോമീറ്റർ ദൈർഘ്യമുള്ള ചെമ്പൂർ-വഡാല ഈസ്റ്റ് പാതയായിരുന്നു ആദ്യമായി ആരംഭിച്ചത്
ഇന്ത്യൻ റെയിൽവേയുടെ പ്രധാന ഗേജ് ബ്രോഡ് ഗേജ് (1676 mm അല്ലെങ്കിൽ 5 അടി 6 ഇഞ്ച്) ആണ്.
രാജ്യത്തെ ആകെ റെയിൽ പാതകളുടെ വലിയൊരു ശതമാനവും ബ്രോഡ് ഗേജ് ആണ്.
ട്രാം സംവിധാനം നിലവിലുള്ള ഏക ഇന്ത്യൻ നഗരം കൊൽക്കത്തയാണ്.
കൊൽക്കത്തയിൽ 1873-ൽ ആരംഭിച്ച ട്രാം സർവീസ്, ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്നതും നിലവിൽ പ്രവർത്തിക്കുന്നതുമായ ട്രാം ശൃംഖലയാണ്
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ബോറി ബന്ധർ ആണ്.
1853 ഏപ്രിൽ 16-ന് ബോറി ബന്ധറിൽ നിന്നാണ് താനെയിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി പുറപ്പെട്ടത്.
ഈ സ്റ്റേഷന്റെ പേര് മാറ്റി ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (Chhatrapati Shivaji Maharaj Terminus - CSMT) എന്നാക്കി. ഇത് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.