App Logo

No.1 PSC Learning App

1M+ Downloads
ചെയർമാനെ കൂടാതെ എത്ര അംഗങ്ങളാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ കീഴിലുള്ളത് ?

A2

B3

C4

D5

Answer:

A. 2

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 
  • 1998 ഡിസംബർ 11നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 3 ആണ്.
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം. 

  • ഒരു ഹൈക്കോടതി ജഡ്ജി ആയിട്ടുള്ള വ്യക്തിയോ അല്ലെങ്കിൽ ജില്ലാ ജഡ്ജിയായി കുറഞ്ഞത് ഏഴ് വർഷത്തെ പരിചയമുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്ജിയോ ആയിരിക്കണം രണ്ടാമത്തെ അംഗം. 

  • മനുഷ്യാവകാശങ്ങളും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും പ്രായോഗിക പരിചയം ഉള്ള വ്യക്തികളിൽനിന്ന്-ഒരംഗത്തെ ആണ് മൂന്നാമത്തെ അംഗമായി നിയമിക്കേണ്ടത്. 

  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്  - ഗവർണർ 
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത്  - പ്രസിഡന്റ്.

Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നതാരാണ് ?