Challenger App

No.1 PSC Learning App

1M+ Downloads
ചെറിയ സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 115

Bസെക്ഷൻ 114

Cസെക്ഷൻ 113

Dസെക്ഷൻ 112

Answer:

D. സെക്ഷൻ 112

Read Explanation:

സെക്ഷൻ 112 - ചെറിയ സംഘടിത കുറ്റകൃത്യം (Petty organized crime)

  • ഒരു സംഘടിത കുറ്റകൃത്യം നടക്കുന്ന ഗ്രൂപ്പിലെ ഒരാൾ ഒറ്റയ്ക്കോ കൂട്ടമായോ നടത്തുന്ന മോഷണം,

  • പിടിച്ചുപറി, ചൂതാട്ടം, അനധികൃത ടിക്കറ്റ് വിൽപ്പന, അനധികൃത വാതുവെപ്പ് തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, അത് ചെറിയ സംഘടിത കുറ്റകൃത്യങ്ങൾ ആണ്.

  • ശിക്ഷ ഒരു വർഷത്തിൽ കുറയാത്തതും, 7 വർഷം വരെ നീളവുന്നതുമായ തടവും പിഴയും.


Related Questions:

ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?

BNS സെക്ഷൻ 40 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശരീരത്തിൻറെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തിൻറെ ആരംഭവും, തുടർച്ചയും.
  2. കുറ്റകൃത്യം നടന്നില്ലെങ്കിലും, അത്തരത്തിലുള്ള ഒരു ഭീഷണി ഉണ്ടാകുമ്പോൾ തന്നെ, ശരീരത്തിന് സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ആരംഭിക്കുന്നു. ആ ധാരണ നിലനിൽക്കുന്നിടത്തോളം കാലം അത്‍ തുടരും.

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
    2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
    3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
    4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു
      ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?