App Logo

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?

Aവില്ലസ്സുകൾ

Bഅൽവിയോളി

Cസിലിയ

Dനെഫ്രോണുകൾ

Answer:

A. വില്ലസ്സുകൾ

Read Explanation:

വില്ലസ്സുകൾ (Villi)

  • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ.
  • ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
  • ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു.
  • പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്.

Related Questions:

ഗാഢത കൂടിയ ഭാഗത്ത് നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് ഒരു അർധതാര്യ സ്തരത്തിലൂടെയുള്ള ജലതന്മാത്രകളുടെ പ്രവാഹം ?
രക്തക്കുഴലുകളും ലിംഫ് വാഹികളും നാഡീതന്തുക്കളും കാണപ്പെടുന്ന ദന്ത ഭാഗം ഏതാണ് ?
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന ആഗ്നേയ രസം ഏതാണ് ?
ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത് ഇവയിൽ ഏത് ഭാഗത്ത് നിന്നാണ്?
ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?