Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.


(a) മിടുക്കർ കൈരണ്ടും ചേർത്ത് കൊട്ടിയാൽ നഗരങ്ങൾ തകർന്നേക്കും മടിയർ മടിയരോട് കൈ കോർക്കുമ്പോൾ കാലം അട്ടിമറിയും

(i) അസീം താന്നിമൂട്

(b) അറ്റമില്ലാതെഴുന്ന ഭൂമിക്ക് മേൽ ഒറ്റഞാണായ് വലിഞ്ഞു മുറുകി ഞാൻ

(ii) പി രാമൻ

(c) റയിൽവക്കത്തുനിന്നൊന്നേ രണ്ടെന്നെണ്ണുന്ന കുട്ടിയിൽ അവസാനത്തെ പൂതത്തിൽ ആനന്ദം പുഞ്ചിരിച്ചിടും

(iii) അനിത തമ്പി

(d) അവരോരുത്തരുടേയും ജീവിതങ്ങളുടെ ആകെ തുകയും ജീവിച്ചിരിക്കുന്ന കുട്ടികൾ കണ്ടു കൂട്ടുന്ന കനവുകളുടെ ആകെ തുകയും തമ്മിൽ കൂട്ടിയാൽ കിട്ടുന്നതാണ് നക്ഷത്രങ്ങളുടെ കിറുകൃത്യമായ എണ്ണം

(iv) പി എൻ ഗോപീകൃഷ്ണൻ


(v) മോഹനകൃഷ്ണൻ കാലടി


A(a)-(iv), (b)-(iii), (c)-(ii), (d)-(i)

B(a)-(ii), (b)-(i), (c)-(iv), (d)-(iii)

C(a)-(i), (b)-(iii), (c)-(iv), (d)-(v)

D(a)-(iii), (b)-(iv), (c)-(v), (d)-(ii)

Answer:

A. (a)-(iv), (b)-(iii), (c)-(ii), (d)-(i)

Read Explanation:

• പി എൻ ഗോപികൃഷ്ണൻ്റെ കവിതകൾ - മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, അതിരപ്പള്ളിക്കാട്ടിൽ, കവിത മാംസഭോജിയാണ് • അനിതാ തമ്പിയുടെ കൃതികൾ - മുറ്റമടിക്കുമ്പോൾ, അഴകില്ലാത്തവയെല്ലാം, ആലപ്പുഴവെള്ളം • പി രാമൻ്റെ കൃതികൾ - കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്, പിന്നിലേക്ക് വീശുന്ന കാറ്റ്, മായപ്പൊന്ന് • അസീം താന്നിമൂടിൻ്റെ കൃതികൾ - കാണാതായ വാക്കുകൾ, മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്, അന്ന് കണ്ട കിളിയുടെ മട്ട് • മോഹനകൃഷ്ണൻ കാലടിയുടെ കൃതികൾ - പാലിസെ, മഴപൊട്ടൻ, മാമ്പഴപ്പാത, മിനുക്കം, ഭൂതക്കട്ട


Related Questions:

' നാടൻ പ്രേമം ' എന്ന കൃതി രചിച്ചത് ആരാണ് ?
അടുത്തിടെ അന്തരിച്ച ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാരൻ പോറ്റിയ്ക്ക് ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
വാക്കുകൾ പൂക്കുന്ന പൂമരം , സ്വപ്നങ്ങളുടെ സന്ധ്യ , പുതിയ മുഖങ്ങൾ , ഭാഷാ ദർശനം, ഭൂമിയുടെ ഗന്ധം തുടങ്ങിയ ഗ്രന്ഥങ്ങൾ എഴുതിയ മലയാള ഭാഷ പണ്ഡിതൻ ആരാണ് ?
സുബ്രഹ്മണ്യ ഭാരതി ഏത് ഭാഷയിലെ സാഹിത്യകാരനാണ്?
ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ മലയാളി ആരാണ് ?