"ചൈനയുടെ മാതൃ നദി" എന്ന് കണക്കാക്കപ്പെടുന്നതും ചൈനീസ് നാഗരികതയുടെ വികാസത്തിൽ നിർണായക പങ്ക് വഹിച്ചതുമായ നദി ഏതാണ്?Aഹോയങ്‌ഹോ നദിBയാങ്‌സി നദിCസ്സിനദിDമെകോങ് നദിAnswer: A. ഹോയങ്‌ഹോ നദി Read Explanation: ചൈനീസ് സംസ്കാരം ഹോയങ്‌ഹോ (ഹ്വാംഗ് ഹെ എന്നുമറിയപ്പെടുന്നു) എന്ന നദിയുടെ തീരത്ത് ഉദ്ഭവിച്ച സംസ്കാരമാണ് ചൈനീസ് സംസ്കാരം. ഹോയങ്‌ഹോ നദിയെ 'മഞ്ഞ നദി' എന്ന് വിശേഷിപ്പിക്കുന്നു 'ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ' എന്നും ഈ നദി അറിയപ്പെടുന്നു. ഈ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതിനാൽ 'ചൈനയുടെ ദുഃഖം' എന്നും വിശേഷണമുണ്ട്. കൃഷിയായിരുന്നു ചൈനീസ് സംസ്കാരത്തിന്റെ അടിത്തറ. നെയ്ത്ത്, മൺപാത്ര നിർമ്മാണം, പട്ടുവസ്ത്ര നിർമ്മാണം, എന്നിവയിൽ വിദഗ്ധരായിരുന്നു. പുരാതന ചൈനയിൽ എഴുത്തുവിദ്യയും നിലനിന്നിരുന്നു. Read more in App