App Logo

No.1 PSC Learning App

1M+ Downloads
ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്ന് A D 851 ൽ സുലൈമാൻ രേഖപ്പെടുത്തിയ തുറമുഖം ഏതാണ് ?

Aകോഴിക്കോട്

Bകൊച്ചി

Cവിഴിഞ്ഞം

Dകൊല്ലം

Answer:

D. കൊല്ലം

Read Explanation:

സുലൈമാൻ അൽ താജിർ

  • സുലൈമാൻ അറ്റ്-താജിർ (Solomon the Merchant) 9-ആം നൂറ്റാണ്ടിലെ ഒരു മുസ്ലീം വ്യാപാരിയും സഞ്ചാരിയും എഴുത്തുകാരനുമായിരുന്നു.
  • അദ്ദേഹം ഇന്ത്യ, ബംഗാൾ, ചൈന എന്നിവിടങ്ങളിൽ സഞ്ചരിച്ച് എഡി 850-നടുത്തുള്ള തന്റെ യാത്രകളുടെ ഒരു വിവരണം എഴുതി.
  • എ ഡി 851ൽ സ്ഥാണുരവിവർമ്മയുടെ കാലത്താണ്‌ അദ്ദേഹം കേരളത്തിലെത്തിയത്.
  • എ ഡി 851ൽ തന്നെയാണ് അദ്ദേഹം യാത്രാവിവരണം പ്രസിദ്ധീകരിച്ചത്.
  • ചൈനീസ് വ്യാപാരത്തിന്റെ കേന്ദ്രം എന്നും,തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമെന്നും സുലൈമാൻ കൊല്ലത്തിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
  • അദ്ദേഹം രചിച്ച ഗ്രന്ഥം നഷ്ടപ്പെട്ടുപോവുകയും പിന്നീട് പത്താം ശതകത്തിൽ അബൂസൈദ് എന്ന വ്യക്തി അദ്ദേഹത്തിന്റെ വിവരണങ്ങൾ പരിശോധിച്ച് സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തു.

Related Questions:

സംഘകാലത്തെ സ്ത്രീകളുടെ പദവി എന്തായിരുന്നു ?
കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :
താഴെ നൽകിയിട്ടുള്ള സംഭവങ്ങളിൽ തെറ്റായത്
തിരുനെല്ലി, തളിപ്പറമ്പ്, തൃച്ചംബരം, തൃപ്രങ്ങോട്, തിരുനാവായ എന്നിങ്ങനെ ഉത്തരകേരളത്തിലുള്ള തീർത്ഥാടനകേന്ദ്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി :
The ancient Tamilakam was ruled by the dynasties called the Cheras, the Cholas, and the Pandyas, collectively known as :