Challenger App

No.1 PSC Learning App

1M+ Downloads

ഛേദക സീമകളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്നതിനെ അറിയപ്പെടുന്നത് ഛേദകസീമ എന്നാണ്.

2.ഛേദകസീമയിൽ ഫലകങ്ങൾക്ക് നാശം സംഭവിക്കുന്നില്ല.

3.വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.

A1,2,3

B2,3

C1,3

D1,2

Answer:

A. 1,2,3

Read Explanation:

  • ഫലകങ്ങള്‍ പരസ്പരം ഉരസി നീങ്ങുന്നതിനെ അറിയപ്പെടുന്നത്  ഛേദകസീമ  അഥവാ Shear margin എന്നാണ്.
  • ഛേദക സീമകള്‍ ഭ്രംശമേഖലകളാണ്‌.
  • സംയോജകസീമയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഫലകങ്ങൾക് നാശം സംഭവിക്കുന്നില്ല.
  • വടക്കേ അമേരിക്കയിലെ സാന്‍ ആന്‍ഡ്രിയാസ് ഭ്രംശമേഖല ഛേദകസീമയുടെ ഉദാഹരണമാണ്.

Related Questions:

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.
    ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ് ?
    ലോകത്തിൽ ആദ്യമായി ഉഷ്ണ തരംഗത്തിനു നൽകിയ പേര് ?
    ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
    സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ?