'ജന്മാഷ്ടമി' ഏത് ദേവനുമായി ബന്ധപ്പെട്ട ആഘോഷം ആണ് ?
Aശ്രീരാമൻ
Bശ്രീകൃഷ്ണൻ
Cപരമശിവൻ
Dഗണപതി
Answer:
B. ശ്രീകൃഷ്ണൻ
Read Explanation:
- മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്
- ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രത്തിലാണ് ഈ പുണ്യദിനം ആചരിക്കുന്നത്.
- കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീ കൃഷ്ണജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു.
- ജന്മാഷ്ടമി ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം.
- ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആണ് ശ്രീകൃഷ്ണജയന്തി വരിക.