ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?
A2004
B2010
C2020
D2021
Answer:
C. 2020
Read Explanation:
ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ്
- മാതൃത്വത്തിന്റെ പ്രായം, MMR കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നിലവാരം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുവാൻ 2020ൽ ഒരു ടാസ്ക് ഫോഴ്സ് കേന്ദ്രസർക്കാർ രൂപീകരിച്ചു.
- അദ്ധ്യക്ഷയായ ജയ ജെയ്റ്റ്ലിയുടെ പേരിലാണ് ഈ ടാസ്ക് ഫോഴ്സ് അറിയപ്പെട്ടത്
- 2020 ജൂൺ 4 നാണ് ടാസ്ക്ഫോഴ്സ് രൂപീകരിച്ചത്
ഇനി പറയുന്ന ശുപാർശകളാണ് ടാസ്ക് ഫോഴ്സ് സമർപ്പിച്ചത് :
- പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക
- വിവാഹ പ്രായ വർദ്ധനവിനെ കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുക
- പെൺകുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസനവും ബിസിനസ് പരിശീലനവും ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തുക