App Logo

No.1 PSC Learning App

1M+ Downloads
ജലം 0 °C നിന്നും 10 °C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിനുണ്ടാകുന്ന മാറ്റം ?

Aകൂടുന്നു

Bകുറയുന്നു

Cആദ്യം കൂടുന്നു, പിന്നീട് കുറയുന്നു

Dആദ്യം കുറയുന്നു, പിന്നീട് കൂടുന്നു

Answer:

D. ആദ്യം കുറയുന്നു, പിന്നീട് കൂടുന്നു

Read Explanation:

0 °C നിന്നും 4 °C വരെ വ്യാപ്തം കുറയുന്നു. പിന്നീട് അവിടെന്നു 10 °C വരെ വ്യാപ്തം കൂടുകയാണ് ചെയ്യുന്നത്. അതുപോലെ സാധാരണ താപനിലയുള്ള ജലം തണുപ്പിക്കുമ്പോൾ ആദ്യം മറ്റു പദാർത്ഥങ്ങളെ പോലെ സങ്കോചിക്കുന്നു. എന്നാൽ 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തംകൂടുകയാണ് ചെയ്യുന്നത്. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ചു ജലത്തിനുള്ള ഈ പ്രതിഭാസമാണ് അസാധാരണ വികാസം (Anomalous Expansion).


Related Questions:

1227 0C താപനിലയിൽ ഒരു തമോവസ്തു 5000 A0 പരമാവധി തീവ്രതയുള്ള വികിരണങ്ങൾ പുറപ്പെടുവിക്കുന്നു. വസ്തുവിന്റെ താപനില 1000 0C വർദ്ധിച്ചാൽ, പരമാവധി തീവ്രത ഏത് തരംഗദൈർഘ്യത്തിൽ നിരീക്ഷിക്കപ്പെടും?
ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
ഒരു ഡിഗ്രി സെൽഷ്യസ് എത്ര ഡിഗ്രി ഫാരെൻഹീറ്റ് ആണ് ?
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും വാതകമായി മാറുവാൻ ആവശ്യമായ താപം അറിയപ്പെടുന്നത് എന്ത് ?
100 ലുള്ള നീരാവിയെ 10 C ലുള്ള 20 g ജലത്തിലൂടെ കടത്തിവിടുന്നു . ജലം 80 C ഇൽ എത്തുമ്പോൾ ഉള്ള ജലത്തിന്റെ അളവ് കണക്കക്കുക