App Logo

No.1 PSC Learning App

1M+ Downloads
ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ സാന്ദ്രതക്ക് എന്ത് സംഭവിക്കും ?

Aകൂടും

Bകുറയും

Cമാറ്റം സംഭവിക്കില്ല

Dഇതൊന്നുമല്ല

Answer:

B. കുറയും

Read Explanation:

Confusion വേണ്ട:

ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ; 

  • വ്യാപ്തം കൂടുന്നു 
  • സാന്ദ്രത കുറയുന്നു   

എന്നാൽ, 

ജലം ഘനീഭവിച്ച്‌ ഐസ് ആകുമ്പോൾ;

  • വ്യാപ്തം ആദ്യം കുറയുന്നു  (4° C വരെ), പിന്നീട് കൂടുന്നു 
  • സാന്ദ്രത ആദ്യം കൂടുന്നു (4° C വരെ), പിന്നീട് കുറയുന്നു   

 

ജലത്തിന്റെ അസാധാരണ സ്വഭാവം (Anomalous behaviour of water / Anomalous expansion of water):

  • സാധാരണ ഊഷ്മാവിൽ ജലം തണുക്കുമ്പോൾ, മിക്ക പദാർത്ഥങ്ങളെയും പോലെ, ജലവും ചുരുങ്ങുകയും, സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നു.
  • ഏകദേശം 4° C ൽ അത് പരമാവധി സാന്ദ്രതയിൽ എത്തുകയും, പിന്നീട് ഫ്രീസിങ് പോയിന്റിലേക്ക് അടുക്കുമ്പോൾ, സാന്ദ്രത കുറയുകയും ചെയ്യുന്നു.
  • ജലം തണുപ്പിക്കുമ്പോൾ, 4°C വരെ ജലം ചുരുങ്ങുന്നു, അതായത്, വ്യാപ്തം കുറയുന്നു.
  • എന്നാൽ 4° C നു ശേഷം, ജലം വികസിക്കുന്നു.  
  • ജല തന്മാത്രകൾ ഘനീഭവിക്കുമ്പോൾ, അവയ്ക്ക് ഒരു സ്ഫടിക ഘടന (crystalline structure) ലഭിക്കുന്നു.
  • ഇത് തന്മാത്രകൾക്കിടയിൽ കൂടുതൽ ഇടം സൃഷ്ടിക്കുകയും, വ്യാപ്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഇതിനാലാണ്, ജലത്തിന്റെ സാന്ദ്രത കുറയുന്നത്.
  • ജലം പരമാവധി സാന്ദ്രതയിലെത്തുന്നത്  4° C ലാണ്. 
  • ഈ പ്രതിഭാസത്തെ, ജലത്തിന്റെ അസാധാരണ സ്വഭാവം (anomalous behaviour of water / anomalous expansion of water) എന്നറിയപ്പെടുന്നു.

Note:

  • 4° C ൽ നിന്ന് 0° C വരെ തണുക്കുന്നതിനാൽ സാന്ദ്രതയിലെ കുറവ്, തണുത്തുറഞ്ഞ ജലം മുകളിലേക്ക് വരുന്നു. 
  • മരവിപ്പിക്കുമ്പോൾ വെള്ളം കൂടുതൽ വികസിക്കുന്നു , അങ്ങനെ വെള്ളം മുകളിൽ നിന്ന് താഴേക്ക് മരവിപ്പിക്കുകയും, ഐസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു. 

Related Questions:

താഴെ നൽകിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. പ്ര‍ഷര്‍ കുക്കറില്‍ ജലം തിളക്കുന്നത് 120 °C -ലാണ്.
  2. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ജലം തിളക്കുന്നത് 100°C നേക്കാള്‍ താഴ്ന്ന താപനിലയിലാണ്.
  3. ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
  4. പ്ര‍ഷര്‍ കുക്കറില്‍ ആഹാരം പാചകം ചെയ്യാന്‍ എളുപ്പമാണ്.
    ജല കാഠിന്യത്തിന് കാരണമാകുന്ന ലവണങ്ങൾ ഏതൊക്കെയാണ് ?
    ജലത്തിൻ്റെ ഖരാങ്കം എത്ര ?
    വാഹന എഞ്ചിനുള്ളിൽ താപം നിയന്ത്രിക്കാൻ റേഡിയേറ്ററിൽ ജലം ഉപയോഗിക്കുന്നതിന് പിന്നിലെ തത്വം ?
    കാൽസ്യം , മഗ്നീഷ്യം ബൈകാർബനേറ്റുകൾ മൂലമുണ്ടാകുന്ന ജല കാഠിന്യം ഏതാണ് ?