Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ താൽക്കാലിക കാഠ്യന്യത്തിന് കാരണമായ രാസവസ്തു ?

Aഅമോണിയ

Bകാൽസ്യം ഫോസ്ഫേറ്റ്

Cസോഡിയം ബൈ കാർബണേറ്റ്

Dകാൽസ്യം ബൈ കാർബണേറ്റ്

Answer:

D. കാൽസ്യം ബൈ കാർബണേറ്റ്

Read Explanation:

വെള്ളത്തിന്റെ താൽക്കാലിക കാഠിന്യം (Temprorary hardness of Water):

  • കാൽസ്യം, മഗ്നീഷ്യം ബൈകാർബണേറ്റുകളുടെ Ca(HCO3)2, Mg(HCO3)2 സാന്നിധ്യം, വെള്ളത്തിന്റെ താൽക്കാലിക കാഠിന്യത്തിന് കാരണമാകുന്നു.
  • താൽക്കാലിക കാഠിന്യം, തിളപ്പിച്ച് എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നു.


വെള്ളത്തിന്റെ സ്ഥിരമായ കാഠിന്യം (Permanent Hardness of Water):

  • കാൽസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും ലയിക്കുന്ന ലവണങ്ങളായ, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും, വെള്ളത്തിൽ സ്ഥിരമായ കാഠിന്യത്തിന് കാരണമാകുന്നു.
  • സ്ഥിരമായ കാഠിന്യം, തിളപ്പിക്കുന്നതിലൂടെ നീക്കം ചെയ്യാൻ പ്രയാസമാണ്.
  • സോഡിയം കാർബണേറ്റ് (Na2CO3) ചേർത്ത് ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാൻ സാധിക്കുന്നു.
  • ഇത് ജലത്തിൽ അലിഞ്ഞു ചേർന്ന ലവണങ്ങളുമായി പ്രതിപ്രവർത്തിച്ച്, ലയിക്കാത്ത കാർബണേറ്റുകൾ ഉണ്ടാക്കുന്നു. പിന്നീട് അവയെ നീക്കം ചെയ്യാൻ സാധിക്കുന്നു.

Related Questions:

Isomerism with a difference in the position of the functional group are known as:
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വസ്തു ലയിച്ചുചേരുന്നത് നിമിത്തമാണ് ജലത്തിന് സ്ഥിരകാഠിന്യമുണ്ടാവുന്നത്
പ്ലാസ്റ്റർ ഓഫ് പാരീസിൻറ രാസസൂത്രം:

താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക?

  1. അമോണിയ തന്മാത്രയ്ക്ക് ത്രികോണിയ പിരമിഡ് ആകൃതിയാണ്.
  2. രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്
  3. അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.
    ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :