App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ കൂടുതൽ പായലുകൾ വളരാനിടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജൻ്റെ അളവ് കുറയുന്ന പ്രക്രിയ ഏത് ?

Aയൂട്രോഫിക്കേഷൻ

Bബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Cകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Dആൽഗൽ ബ്ലൂം

Answer:

A. യൂട്രോഫിക്കേഷൻ

Read Explanation:

  • ജലോപരിതലത്തിലെ പോഷണങ്ങളുടെ അളവ് ക്രമാതീതമായി വർധിക്കുന്നതുമൂലം പ്ലവകങ്ങൾ (ആൽഗകൾ) ധാരാളമായി വളരുന്ന പ്രക്രിയ (Algal bloom)
  • ജലത്തിൽ കൂടുതൽ പായലുകൾ വളരാൻ ഇടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജന്റെ അളവ് കുറയുന്ന പ്രക്രിയ (Eutrophication)
  • യൂട്രോഫിക്കേഷൻ നടക്കുന്ന ജലാശയങ്ങളിൽ അമിതമായി വളരുന്ന സസ്യം   -  കുളവാഴ
  • ലോകമെമ്പാടുമുള്ള ജലാശയങ്ങൾക്ക് നാശം വിതയ്ക്കുന്ന കള - കുളവാഴ (Water hyacinth (Eicchornia crassipes)
  • ബംഗാളിന്റെ പേടിസ്വപ്നം (Terror of Bengal) എന്ന് പൊതുവെ അറിയപ്പെടുന്ന സസ്യം – കുളവാഴ
  • വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന മലിനജലത്തിലുള്ള ചില വിഷവസ്‌തുക്കൾ ജലഭക്ഷ്യ ശൃംഖലയിൽ ബയോളജിക്കൽ മാഗ്നിഫിക്കേഷൻ (Biological magnification) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

Related Questions:

ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?
വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യസ്ഥിതി പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു സംയോജിത സമീപനത്തിന് എന്ത് പറയുന്നു ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഗ്ലാസ്സ് സെറാമിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?