App Logo

No.1 PSC Learning App

1M+ Downloads
'ജിയോയിഡ്'(Geoid) എന്ന പദത്തിനർത്ഥം ?

Aഭൂമിയുടെ ആകൃതി

Bഭൂമിയുടെ വലിപ്പം

Cഭൂമിയെക്കുറിച്ചുള്ള പഠനം

Dഭൂമിയുടെ ഉൾഭാഗം

Answer:

A. ഭൂമിയുടെ ആകൃതി

Read Explanation:

ഭൂമിയുടെ ആകൃതിയുമായി ബന്ധപ്പെട്ട മുൻകാല സിദ്ധാന്തങ്ങൾ 

  • ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
  • എന്നാൽ ഈ ഗോളം ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
  • ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്.
  • ആ കാല ഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു.
  • പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി.
  • ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്‌പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു.
  • വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികൻ്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.

ഭൂയിയുടെ ജിയോയിഡ് ആകൃതി 

  • കാലങ്ങൾക്ക് ശേഷം  സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിൻ്റെ ആകൃതിയല്ലെന്ന് കണ്ടെത്തി.
  • ധ്രുവപ്രദേശങ്ങൾ അല്പ‌ം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഈ  ഗോളാകൃതിയെ ജിയോയിഡ് (Geoid) എന്നുവിളിക്കുന്നു.
  • ജിയോയിഡ് എന്ന പദത്തിനർത്ഥം 'ഭൂമിയുടെ ആകൃതി' (Earth shape) എന്നാണ്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:

Which of the following is correct about Global Positioning System?

1. It is a position indicating satellite system of Russia.

2. It has total 24 satellites revolving in 6 orbits.

3. Précised system of GPS is known as DGPS.


Select the correct option/options given below:

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം ഏത് ?
Volcanic eruptions do not occur in the
റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി ഏതാണ് ?