App Logo

No.1 PSC Learning App

1M+ Downloads
ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ?

Aടാക്സോണമി

Bഫൈലോജെനെറ്റിക്സ്

Cപാലിയൻ്റോളജി

Dസിസ്റ്റമാറ്റിക്സ്

Answer:

A. ടാക്സോണമി

Read Explanation:

വർഗീകരണശാസ്ത്രം (Taxonomy)

  • ജീവികളെ തിരിച്ചറിഞ്ഞ് സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാന ത്തിൽ തരംതിരിക്കുകയും ശാസ്ത്രീയമായി പേരുനൽകുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് വർഗീകരണശാസ്ത്രം.
  • വർഗീകരണത്തിനായി ജീവികളുടെ സ്വഭാവ സവിശേഷതകൾ, ബാഹ്യഘടന, ആന്തരഘടന, ജനിതകഘടന, പരിണാമചരിത്രം എന്നിവയെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്.
  • ഈ പഠനത്തിലൂടെ വിവിധ ജീവിവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നു.
  • വിവിധ ഭൗമമേഖലക ളിലെ സസ്യ-ജന്തുജാലങ്ങളെക്കുറിച്ച് പൊതുധാരണ ലഭിക്കാനും സഹായിക്കുന്നു.
  • കൂടാതെ, ലളിതഘടനയുള്ളവയിൽനിന്നു സങ്കീർണഘടനയുള്ള ജീവികൾ രൂപപ്പെടുന്ന പരിണാമഘട്ടങ്ങൾ വിശദീകരിക്കാൻ സഹായകമായ തെളിവുകളും വർഗീകരണശാസ്ത്രം നൽകുന്നു.

Related Questions:

വർഗീകരണതലത്തിൽ ഓർഡറുകൾ ചേർന്ന് രൂപപ്പെടുന്നത്?
ജീവികളെ ചുവന്ന രക്തമുള്ളവ , അല്ലാത്തവ എന്നിങ്ങനെ തരം തിരിച്ച സസ്യശാസ്ത്രജ്ഞൻ ?
ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?
ജീവികളെ അഞ്ചു കിങ്ഡങ്ങൾ ആയി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
സമാനമായ സ്‌പീഷീസുകൾ ചേർന്നുണ്ടാകുന്ന ജീവികളുടെ കൂട്ടമാണ് ജീനസ്.എന്നാൽ ജീനസുകൾ ചേർന്നുണ്ടാകുന്ന വർഗീകരണതലമെത്?