Challenger App

No.1 PSC Learning App

1M+ Downloads

ജ്ഞാതൃവാദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

  1. ബ്രൂണർ ജ്ഞാതൃവാദത്തിന്റെ പ്രധാന വക്താവാണ്.
  2. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മനശാസ്ത്രത്തിൽ പഠിക്കേണ്ടത് എന്നും ജ്ഞാതൃവാദികൾ കരുതി.
  3. അനുകരണം, ആവർത്തനം എന്നിവ വഴി ഏതൊരു വ്യവഹാരത്തെയും നാം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനാവുമെന്ന വിശ്വാസത്തെ ജ്ഞാതൃവാദികൾ ബലപ്പെടുത്തി.
  4. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിവ് നിർമ്മിക്കപ്പെടുന്നു എന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്നും നാലും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    C. ഒന്നും നാലും ശരി

    Read Explanation:

    ജ്ഞാതൃവാദം (Cognitivism)

    • പിയാഷെയുടെ സിദ്ധാന്തങ്ങൾ ആണ് ജ്ഞാതൃവാദത്തിന്റെ പ്രധാന അടിത്തറ.
    • ബ്രൂണർ ആണ് ഇതിൻറെ മറ്റൊരു പ്രധാന വക്താവ്.
    • 1959 ൽ സ്കിന്നറുടെ വ്യവഹാരവാദത്തെ എതിർത്ത് നോം ചോംസ്കി  മുന്നോട്ടുവെച്ച ആശയങ്ങൾ ജ്ഞാതൃവാദത്തെ ബലപ്പെടുത്തി.
    • മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്നും അതുകൊണ്ട് മാനസിക പ്രക്രിയകളാണ് പഠന വിധേയമാക്കേണ്ടതെന്നുമായിരുന്നു ഇവരുടെ വാദം.
    • തലച്ചോറിൻറെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ജ്ഞാതൃവാദത്തെ ഒന്നുകൂടി ശക്തമാക്കി.
    • അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിവ് നിർമ്മിക്കപ്പെടുന്നു എന്ന ജ്ഞാതൃവാദ കാഴ്ചപ്പാട് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നു.

    Related Questions:

    A Gestalt Principle of perception, the tendency to complete figure that are incomplete is .....
    Which of the following is a common emotional problem faced by adolescents?
    The Genital Stage begins at:
    Which of the following best describes the core concept of a spiral curriculum ?
    ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപം കൊണ്ടതെവിടെ ?