Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാന നിർമിതി വാദത്തിന്റെ ഉപജ്ഞാതാവ് ?

Aതോൺഡെക്ക്

Bവാട്സൺ

Cപാവ്ലോവ്

Dപിയാഷെ

Answer:

D. പിയാഷെ

Read Explanation:

ജ്ഞാനനിർമ്മിതി സിദ്ധാന്തം (Cognitive Theory)

  • കുട്ടി അറിവു നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ (Mental construct) രൂപീകരണമാണ് നടക്കുന്നതെന്നും അനുമാനിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം
  • പഠനത്തിൽ പഠിതാവിനാണ് കേന്ദ്രസ്ഥാനമെന്നും വിദ്യാഭ്യാസം വ്യക്തിയുടെ സർവ്വതോ മുഖമായ വികസനമാണെന്നും, ഈ വികസനത്തിൽ വൈജ്ഞാനിക വികസനമാണ് മുഖ്യം എന്നും വാദിക്കുന്നത് - വൈജ്ഞാനിക സിദ്ധാന്തങ്ങൾ
  • പഠിതാവിന് ഒരു ഗവേഷകന്റെ പങ്കാണ് വഹിക്കാനുള്ളത്. അധ്യാപകൻ ഒരു വഴികാട്ടിയുടെ കടമ നിർവ്വഹിക്കണം എന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം - വൈജ്ഞാനിക സിദ്ധാന്തം 
  • കണ്ടെത്തലുകളിലൂടെയുള്ള പഠനത്തിൽ ഉണ്ടായിരിക്കേണ്ട മൂന്നു സാഹചര്യങ്ങൾ - ഉത്തേജനം, നിലനിർത്തൽ, മാർഗ്ഗദർശനം എന്നിവ
  • ഈ സാഹചര്യങ്ങൾ മൂന്നും നൽകാൻ അധ്യാപകനു കഴിഞ്ഞാൽ കണ്ടു പിടുത്തങ്ങളിൽ ഊന്നിയുള്ള പഠനം സാധ്യമാണ്.

ജീൻ പിയാഷെ

  • പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
  • ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം സ്കീമയാണ്.

Related Questions:

ഇംഗ്ലീഷ് അധ്യാപകനെ പേടിച്ചാണ് സുരേഷ് നാലാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിച്ചത്. ആറാം ക്ലാസിൽ എത്തിയ സുരേഷിന് നാലാം ക്ലാസിൽ പഠിച്ച അതേ പോലുള്ള ഇംഗ്ലീഷ് അധ്യാപകൻ പഠിപ്പിക്കാൻ എത്തിയപ്പോൾ ഭയം കൂടി വന്നു. പാവ്ലോവിൻ്റെ പ്രധാന ആശയങ്ങളിൽ ഏതുമായി ഈ അനുഭവം ബന്ധപ്പെടുന്നു.
What is the key of operant conditioning?
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?
സമർത്ഥരായ സഹപാഠികളുടെയോ മുതിർന്നവരുടെയോ അല്ലെങ്കിൽ വിഷയത്തിൽ കൂടുതൽ അറിവുള്ള മറ്റാരുടെയോ സഹായത്തോടുകൂടി പഠിതാവ് സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസ മേഖലയിൽ എത്തിച്ചേരുന്നു എന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ?
What is the primary outcome of the learning process?