ജ്ഞാനനിർമ്മിതി വാദത്തിൻ്റെ ഉപജ്ഞാതാവ് ആര് ?
Aഫ്രോയിഡ്
Bപിയാഷെ
Cവൈഗോട്സ്കി
Dവെർത്തിമർ
Answer:
B. പിയാഷെ
Read Explanation:
ജ്ഞാനനിർമ്മിതി വാദം - ജീൻ പിയാഷെ
- മനുഷ്യൻറെ ഭൗതിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് ജ്ഞാനനിർമ്മിതിവാദം.
- കുട്ടി സ്വയം അറിവ് നിർമ്മിക്കുന്നു എന്നും പഠനത്തിലൂടെ മനോ മാതൃകകളുടെ രൂപീകരണമാണ് നടക്കുന്നതെന്നും ജ്ഞാനനിർമ്മിതി വാദികൾ അഭിപ്രായപ്പെടുന്നു.
- പഠനത്തിലെ വൈജ്ഞാനിക സമീപനത്തിൻ്റെ ശക്തനായ വക്താവായിരുന്നു ജീൻ പിയാഷെ.
- ഭാര്യയായ വാലെന്റിനയുടെ സഹായത്തോടെ സ്വന്തം മക്കളായ ജാക്വലിൻ, ലൂസിയാന, ലോറൻറ് എന്നിവരെ തുടർച്ചയായി നിരീക്ഷിച്ചാണ് പഠനത്തെക്കുറിച്ചുള്ള പല നിഗമനങ്ങളും രൂപപ്പെടുത്തിയത്.
- ജനറ്റിക് എപ്പിസ്റ്റമോളജി എന്നായിരുന്നു അദ്ദേഹത്തിൻറെ സിദ്ധാന്തത്തെ വിശേഷിപ്പിച്ചത്. കാരണം മനുഷ്യനിൽ വിജ്ഞാനം എങ്ങനെയാണ് വികസിക്കുന്നത് എന്നതിലായിരുന്നു അദ്ദേഹത്തിൻറെ മുഖ്യ താല്പര്യം.