സ്കിന്നർ പ്രബലനത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു.
- ധന പ്രബലനം (Positive Reinforcement)
- ഋണ പ്രബലനം (Negative Reinforcement)
ധന പ്രബലനം (Positive Reinforcement):
ഒരു വ്യവഹാരത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, തൃപ്തികരമായ ഒരു ചോദകം നൽകുന്നു.
ഉദാഹരണം:
- ക്ലാസിൽ നൽകുന്ന പ്രശംസകളും, അംഗീകാരവും പഠനത്തിന് നൽകുന്ന ധനപ്രബലനമാണ്.
- മികച്ച ഉല്പാദന ക്ഷമതയുടെ അടിസ്ഥാനത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.
ഋണ പ്രബലനം (Negative Reinforcement):
അസുഖകരമായ ചോദകം നീക്കം ചെയ്ത്, പ്രതികരണ സാധ്യത വർദ്ധിപ്പിക്കുന്നു.
ഉദാഹരണം:
യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ പാഠഭാഗം പകർത്തിക്കൊണ്ട് വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു.