Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

A1959

B1961

C1965

D1954

Answer:

B. 1961

Read Explanation:

ജ്ഞാനപീഠം

  • ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യസമ്മാനം 
  • ജ്ഞാനപീഠം നൽകുന്നത് : പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്ട് .
  • 1944 ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റ് രൂപീകരിച്ചത്.
  • ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ

  • ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961
  • ജ്ഞാനപീഠം പുരസ്‌കാരം നൽകി തുടങ്ങിയ വർഷം  - 1965
  • ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം

  • ആദ്യ ജ്ഞാനപീഠം സ്വന്തമാക്കിയത് ഒരു മലയാളിയാണ് - ജി.ശങ്കരക്കുറുപ്പ്
  • ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ

  • ജ്ഞാനപീഠം നേടിയ ആദ്യ നോവലിസ്റ്റ് - താരാശങ്കർ ബന്ദോപാദ്യായ് (1966, ബംഗാൾ)
  • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത - ബംഗാളി എഴുത്തുകാരിയായ ആശാപൂർണ ദേവി (1976)
  • ആശാപൂർണ ദേവിയ്ക്ക് ജ്ഞാനപീഠം നേടിക്കൊടുത്ത കൃതി - പ്രഥം പ്രതിശ്രുതി
  • ജ്ഞാനപീഠം ലഭിച്ച രണ്ടാമത്തെ വനിത - അമൃതപ്രീതം (1981, പഞ്ചാബി)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി - അക്കിത്തം അച്യുതൻ നമ്പൂതിരി (93 വയസ്സ്)
  • ജ്ഞാനപീഠം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - പി.വി.അഖിലാണ്ഡം (തമിഴ്, 52 വയസ്സ്)
  • 23  ഭാഷകളിലെ സാഹിത്യകൃതികൾക്കാണ് ജ്ഞാനപീഠം നൽകുന്നത്

  • എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതിക്ക് ജ്ഞാനപീഠം പുരസ്‌കാരം നൽകുന്നത് നിർത്തലാക്കി,തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്, അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയ വർഷം - 1982

ജ്ഞാനപീഠം നേടിയ മലയാളികൾ

  • ജി.ശങ്കരക്കുറുപ്പ് (1965) (ഓടക്കുഴൽ)
  • എസ്.കെ.പൊറ്റെക്കാട് (1980) (ഒരു ദേശത്തിൻ്റെ കഥ)
  • തകഴി (1984) (സമഗ്ര സംഭാവന)
  • എം.ടി.വാസുദേവൻ നായർ (1995)
  • ഒ.എൻ.വി കുറുപ്പ് (2007
  • അക്കിത്തം (2019)

 


Related Questions:

2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?
2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്

ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?
2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?