Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

Aഗ്രാഹികൾ

Bസെർട്ടോളി സെല്ലുകൾ

Cമാക്രോഫേജുകൾ

Dആക്സോൺ

Answer:

A. ഗ്രാഹികൾ

Read Explanation:

ഗ്രാഹികൾ (Receptors)

  • ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും സവിശേഷമായ കോശങ്ങളുണ്ട്.
  • ഗ്രാഹികൾ  എന്നാണ് ഈ കോശങ്ങൾ അറിയപ്പെടുന്നത്.
  • ഇവ ഉദ്ദീപനങ്ങൾ സ്വീകരിച്ചശേഷം ഉചിതമായ സന്ദേശങ്ങൾ രൂപപ്പെടുത്തുന്നു.
  • ഉദ്ദീപനങ്ങളെ സ്വീകരിച്ച് ഗ്രാഹികൾ രൂപപ്പെടുത്തുന്ന സന്ദേശങ്ങൾ തലച്ചോറിലെത്തുന്നതോടെയാണ് പൊതുവേ പ്രതികരണപ്രവർത്തനങ്ങൾ നടക്കുന്നത്.
  • ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യവസ്ഥയാണ്.

Related Questions:

താഴെത്തന്നിരിക്കുന്നവയില്‍ ഇന്റര്‍ന്യൂറോണുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്?

1.ആവേഗങ്ങളെ പേശികളിലേയ്ക്ക് എത്തിക്കുന്നു.

2.ആവേഗങ്ങളെ സുഷുമ്നയില്‍ എത്തിക്കുന്നു.

3.സംവേദ ആവേഗങ്ങള്‍ക്കനുസരിച്ച് വേഗത്തിലുള്ള പ്രതികരണനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കുന്നു.

4.ആവേഗങ്ങളെ ഗ്രാഹികളിലെത്തിക്കുന്നു.

തലാമസിന് താഴെയായി കാണപ്പെടുന്ന മാസ്തിഷ്ക് ഭാഗം ?
നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?

താഴെ നൽകിയിട്ടുള്ളവയിൽ തലച്ചോറിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?

  1. നാഡീവ്യവസ്ഥയുടെ കേന്ദ്രം
  2. മസ്തിഷ്കത്തെ പൊതിഞ്ഞ് മൂന്നു സ്‌തരപാളികളുള്ള മെനിഞ്ജസ് എന്ന ആവരണമുണ്ട്
  3. മസ്‌തിഷ്‌കത്തിൻ്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബെല്ലം
    ആക്സോണിനെ വലയം ചെയ്യുന്ന കോശങ്ങളാണ് ?