App Logo

No.1 PSC Learning App

1M+ Downloads
ഝലം നദി ഗ്രീക്ക് പുരാണങ്ങളിൽ അറിയപ്പെടുന്നത് ?

Aഹൈഡാസ്‌പസ്

Bഘാഗ്രെസ്

Cഹെഫെസ്റ്റസ്

Dചൂർണി

Answer:

A. ഹൈഡാസ്‌പസ്

Read Explanation:

ഝലം

  • കാശ്മീർ താഴ്വരയ്ക്ക് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പീർപഞ്ചൽ മലനിരകളുടെ താഴ്വാരത്ത് 'വെറിനാഗ്' നീരുറവയിൽനിന്നുമാണ് ഉത്ഭവിക്കുന്നത്.

     

  • ഝലം നദിയുടെ നീളം എത്ര കിലോമീറ്ററാണ് - 725

  • സിന്ധുനദിയുടെ പോഷകനദികളിൽ ഏറ്റവും വടക്കു ഭാഗത്തുകൂടി ഒഴുകുന്ന നദി

  • ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകുന്ന ഝലംനദി ആഴമേറിയതും ഇടുങ്ങിയതുമായ ഗിരികന്ദര താഴ്വര (gorge) കളിലൂടെ പാകിസ്ഥാനിലെ ഝാങിനടുത്ത് വച്ച് ചിനാബ് നദിയുമായി ചേരുന്നു.

  • കശ്മീർ താഴ്വരയിൽവച്ച് മിയാണ്ടറിങ് സംഭവിക്കുന്ന നദി ഝലം

  • വ്യാത് എന്ന പേരിൽ കശ്‌മീരിൽ അറിയപ്പെടുന്ന നദി

  • ഝലം നദിയുടെ പ്രാചീനനാമം വിതാസ്ത.

  • ഗ്രീക്ക് പുരാണങ്ങളിൽ ഹൈഡാസ്‌പസ് എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ നദി 

  • അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയ ഹൈഡാസ്‌പസ് യുദ്ധം ഝലം നദിയുടെ തീരത്താണ് .

  • ഝലം നദി ചിനാബ് നദിയുമായി ചേരുന്ന പ്രദേശം ഝാങ് (പാകിസ്‌താൻ)

  • തുൾബുൽ പദ്ധതി 

  •  പാകിസ്ത‌ാനിലെ മംഗള അണക്കെട്ട് 

  • ജമ്മു കശ്‌മീരിലെ കിഷൻഗംഗ ഡാം ഝലം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജല സമ്പത്തുള്ള നദി ഏതാണ് ?
ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും വലിയ നദി ഏതാണ് ?
മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ?
സുദാമാ സേതു പാലം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?