ടര്‍ണേഴ്‌സ് സിന്‍ഡ്രോം ഉള്ള ഒരു സ്ത്രീയുടെ ശരീരത്തിലെ ക്രോമസോം സംഖ്യ എത്രയായിരിക്കും ?
A45
B47
C46
D23
Answer:
A. 45
Read Explanation:
സ്ത്രീകളിൽ കണ്ടുവരുന്ന ജനിതക വൈകല്യമാണ് ടര്‍ണേഴ്‌സ് സിന്‍ഡ്രോം.
ലൈംഗിക ക്രോമസോം ജോഡിയില്‍ ഒരു എക്‌സ് ക്രോമസോമിന്റെ കുറവ് മൂലമാണ് രോഗമുണ്ടാകുന്നത്.
എക്‌സ് എക്‌സ് (XX) എന്നതിന് പകരം ജോഡിയില്‍ എക്‌സ് (X) എന്നു മാത്രം കാണപ്പെടുന്നു.
സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി 46ന് പകരം 45 ആണ് ഇവരിലെ ക്രോമസോംസംഖ്യ.
പുരുഷന്മാരിലെ ജനിതകരോഗം ആയ ക്ലിന്‍ ഫെല്‍റ്റേഴ്‌സ് സിന്‍ഡ്രോമിലേതു പോലെ ടര്‍ണേഴ്‌സ് സിന്‍ഡ്രോം കണ്ടുവരുന്ന സ്ത്രീകൾക്കും പ്രത്യുല്‍പ്പാദന ശേഷി ഉണ്ടാകാറില്ല.