App Logo

No.1 PSC Learning App

1M+ Downloads
ടാർക്വിനിയസ് സൂപ്പർബസ് രാജാവിൻ്റെ മകനായ സെക്സ്റ്റസ് ടാർക്വീനിയസിൻ്റെ ഏത് പ്രവൃത്തിയാണ് റോമൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായത് ?

Aകൊലപാതകങ്ങൾ

Bസ്വച്ഛാധിപത്യപരമായ ഭരണം

Cലുക്രേഷ്യയെ ബലാത്സംഗം ചെയ്തത്

Dസൈന്യത്തിൽ ചേരാൻ വിസമ്മതിച്ചത്

Answer:

C. ലുക്രേഷ്യയെ ബലാത്സംഗം ചെയ്തത്

Read Explanation:

റോമിൻ്റെ ചരിത്രം

  • റോം നഗരം ബിസിഇ 753-ൽ സ്ഥാപിക്കപ്പെട്ടത് പാലറ്റൈൻ കുന്നിൽ (Palatine Hill) ആണ്.

  • ഇരട്ട സഹോദരങ്ങളായ റോമുലസും റെമുസും റോം നഗരം സ്ഥാപിച്ചു

  • ഇവർ യുദ്ധദേവനായ മാർസിൻ്റെ മക്കളായിരുന്നു

  • അവരുടെ വല്യച്ഛനായ അമുലിയസ് അവരെ ടൈബറിൽ മുക്കിക്കൊല്ലാൻ ഉത്തരവിട്ടു. എന്നാൽ, അവരെ കൊലപ്പെടുത്തുന്നതിനു പകരം ഒരു ഭൃത്യൻ കുട്ടികളെ ടിബർ നദിയിൽ ഉപേക്ഷിച്ചു.

  • നദിയിൽ ഒഴുകിപ്പോയ ഇവരെ ഒരു പെൺചെന്നായ കണ്ടെത്തുകയും പാലൂട്ടി സംരക്ഷിക്കുകയും ചെയ്തു. 

  • പിന്നീട്, ഫൗസ്റ്റുലസ് എന്ന ഇടയൻ ഇവരെ കണ്ടെത്തി സ്വന്തം മക്കളെപ്പോലെ വളർത്തി. 

  • വഴക്കിനിടെ റോമുലസ് റെമുസിനെ കൊന്നു (നഗരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോമുലസും റെമുസും തമ്മിൽ തർക്കമുണ്ടായി. റോമുലസ് നിർമ്മിച്ച മതിലിന് മുകളിലൂടെ റെമുസ് ചാടിയപ്പോൾ റോമുലസ് റെമുസിനെ കൊലപ്പെടുത്തി.)

  • റോമുലസിൻ്റെ പേരിൽ നിന്ന് റോം (Rome) എന്ന് പേര് വന്നത് (റെമുസിനെ കൊന്നതിന് ശേഷം റോമുലസ് നഗരം പണികഴിപ്പിക്കുകയും അതിന് തന്റെ പേരിന്റെ ആദ്യഭാഗം ചേർത്ത് റോം (Rome) എന്ന് പേരിടുകയും ചെയ്തു.)

  • പുരാതന ഭാഷ: ലാറ്റിൻ 

  • ലാറ്റിയത്തിൽ നിന്നാണ് പേര് ലഭിച്ചത്

  • രാജാകന്മാർ  : 753 മുതൽ 510 വരെ ബിസിഇ - രാജവാഴ്ച

    1. നുമ പോംപിലിയസ്

    2. തുലസ് ഹോസ്റ്റിലിയസ്

    3. ആങ്കസ് മാർസിയസ്

    4. ടുലിയസ്

    • 510 BCE - ഓടെ റിപ്പബ്ലിക്ക് ആയി റോം മാറിയത്

    • 'റിപ്പബ്ലിക്’- 'റെസ്പബ്ലിക്ക’യിൽ (ലാറ്റിൻ പദം) നിന്നും വന്നതാണ്  

    • 'ജനങ്ങളുടെ കാര്യം’ എന്നർഥം 

റോമിനെ റിപ്പബ്ലിക് ഭരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ:

  • ടാർക്വിനിയസ് സൂപ്പർബസ് ആയിരുന്നു അവസാനത്തെ രാജാവ് (റോമിൻ്റെ അവസാനത്തെ രാജാവായിരുന്ന ഇദ്ദേഹം അധികാരം ദുരുപയോഗം ചെയ്യുകയും സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുകയും ചെയ്തു. ജനങ്ങളോടും സെനറ്റിനോടുമുള്ള അദ്ദേഹത്തിൻ്റെ അനാദരവും, കൊലപാതകങ്ങളും മറ്റ് ക്രൂരമായ പ്രവൃത്തികളും ജനങ്ങളെ പ്രകോപിപ്പിച്ചു.)

  • സെക്സ്റ്റസ് ടാർക്വിനിയസ് ലുക്രേഷ്യയെ ബലാത്സംഗം ചെയ്തു (ടാർക്വിനിയസ് സൂപ്പർബസ് രാജാവിൻ്റെ മകനായ സെക്സ്റ്റസ് ടാർക്വീനിയസ്, ഒരു കുലീന വനിതയായിരുന്ന ലുക്രീഷിയയെ ബലാത്സംഗം ചെയ്തു. ഈ സംഭവം റോമൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ലുക്രീഷിയ പിന്നീട് ആത്മഹത്യ ചെയ്തു. ഈ സംഭവം രാജഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു.

  • ലൂസിയസ് ജൂനിസ് ബ്രൂട്ടസിൻ്റെ കലാപം (ലുക്രീഷിയയുടെ മരണത്തിന് പ്രതികാരമായി, ലൂഷിയസ് ജൂനിയസ് ബ്രൂട്ടസ്, ലൂഷിയസ് ടാർക്വീനിയസ് കൊല്ലാറ്റിനസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഇത് രാജാവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും റോമിൽ റിപ്പബ്ലിക്ക് സ്ഥാപിക്കുകയും ചെയ്തു.)

  • എട്രൂസ്കൻ രാജവംശം ഇതോടെ അവസാനിച്ചു

  • റെക്സ് ("രാജാവ്") എന്ന വാക്ക് അപമാനത്തിൻ്റെ പദമായി മാറി

  • ബി .സി. ഇ 509 മുതൽ 27 വരെ റിപ്പബ്ലിക്കൻ ഭരണം  തുടർന്നു

  • റോമൻ റിപ്പബ്ലിക്കിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാതെ, സെനറ്റും രണ്ട് കൗൺസൽമാരും ഉൾപ്പെടുന്ന ഒരു ഭരണസംവിധാനത്തിന് രൂപം നൽകി.

  • യഥാർത്ഥ അധികാരം പ്രഭുക്കന്മാരക്ക് - പാട്രീഷ്യൻമാർ

  • തൊഴിലാളികൾ, ചെറുകിട കർഷകർ, കരകൗശല തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, സൈനികർ - പ്ലെബിയൻസ്

  • പാട്രീഷ്യൻമാരും പ്ലെബിയൻസും തമ്മിൽ സംഘർഷങ്ങൾ - 510 to 287 BCE -  The Period of Conflict of the Orders


Related Questions:

റോമൻ റിപ്പബ്ലിക്കിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാതെ ഏത് ഭരണസംവിധാനത്തിനാണ് രൂപം നൽകിയത് ?
ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി ആര് ?
ഗ്രീക്ക് ദുരന്ത നാടകപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
ഏത് വർഷമാണ് കോൺസൽഷിപ്പുകളിലൊന്ന് പ്ലെബിയക്കാർക്ക് നൽകിയത് ?
പ്യൂണിക് യുദ്ധങ്ങൾ നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?