ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്ത്‌രത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന കോശാംഗം ?Aഎൻഡോപ്ലാസ്‌മിക് റെറ്റിക്കുലംBഫേനംCമൈറ്റോ കോൺട്രിയോൺDറൈബോസോംAnswer: B. ഫേനം Read Explanation: മൈറ്റോ കോൺട്രിയോൺ കോശത്തിലെ ഊർജനിലയം. ഊർജനിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നു. ഊർജാവശ്യം കൂടുതലുള്ള കരൾ, തലച്ചോറ്, പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. എൻഡോപ്ലാസ്‌മിക് റെറ്റിക്കുലം കോശത്തിനുള്ളിലെ സഞ്ചാരപാത. കോശത്തിനു ള്ളിൽ പദാർഥസംവഹനം നടക്കുന്നത് ഇതിലൂടെയാണ്. കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്നതിനാൽ കോശാസ്ഥികൂടം എന്നും അറിയപ്പെടുന്നു റൈബോസോം കോശത്തിലെ മാംസ്യനിർമാണ കേന്ദ്രം. എൻഡോപ്ലാസ്‌മിക് റെറ്റിക്കുലത്തോടു ചേർന്നോ കോശദ്രവ്യത്തിൽ സ്വതന്ത്രമായോ കാണപ്പെടുന്നു ഫേനം ടോണോപ്ലാസ്റ്റ് (Tonoplast) എന്ന സവിശേഷ സ്‌തരത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജലം, ലവണങ്ങൾ, വിസർജ്യവസ്‌തുക്കൾ എന്നിവ സംഭരിക്കുന്നു ഗോൾജി കോംപ്ലക്സ് രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്‌മരസം തുടങ്ങിയ കോശസ്രവങ്ങളെ ചെറുസ്‌തരസഞ്ചികളിലാക്കുന്നു (Vesicles). ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. Read more in App