ഡാനിയൽ ഗോൾമാനുമായി ബന്ധപ്പെട്ട ബുദ്ധി മേഖല ഏത് ?
Aബഹുഘടക സിദ്ധാന്തം
Bവൈകാരിക ബുദ്ധി
Cബഹുമുഖ ബുദ്ധി
Diq സിദ്ധാന്തം
Answer:
B. വൈകാരിക ബുദ്ധി
Read Explanation:
വൈകാരിക ബുദ്ധി (Emotional Intelligence):
ഒരു വ്യക്തിക്ക് തന്റെയും, മറ്റുള്ളവരുടെയും വൈകാരിക അവസ്ഥകളെ തിരിച്ചറിയാനും, വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുമുള്ള പ്രചോദകമായി ആ തിരിച്ചറിവിനെ ഉപയോഗപ്പെടുത്താനുള്ള സാമൂഹ്യമായ ബുദ്ധിശക്തിയെ, വൈകാരിക ബുദ്ധി എന്നു പറയുന്നു.
ഡാനിയൽ ഗോൾമാൻ:
- ഡാനിയൽ ഗോൾമാൻ, 1995 ൽ "Emotional Intelligence" എന്ന പ്രശസ്തമായ പുസ്തകം പ്രസിധീകരിച്ചു.
- ഇതിലൂടെ, ജീവിത വിജയത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന നിലയിൽ, വൈകാരിക ബുദ്ധിക്കുള്ള സ്വീകാര്യത വർദ്ധിച്ചു.
ഗോൾമാന്റെ അഭിപ്രായത്തിൽ വ്യക്തിപര ശേഷികൾ (Personal Competence):
- സ്വാവബോധം (Self-awareness)
- ആത്മ നിയന്ത്രണം (Self-regulation)
- ആത്മ ചോദനം (Self-motivation)
ഗോൾമാന്റെ അഭിപ്രായത്തിൽ സാമൂഹ്യ ശേഷികൾ (Social Skills):
- സാമൂഹ്യ അവബോധം (Social awareness)
- സാമൂഹ്യ നൈപുണികൾ (Social Competence)
ഡാനിയൽ ഗോൾമാൻ വൈകാരിക ബുദ്ധിയുടെ 5 സവിശേഷതകൾ കണ്ടെത്തി:
- സ്വാവബോധം (Self-Awareness)
- ആത്മ നിയന്ത്രണം (Self-Regulation)
- അഭിപ്രേരണ (Motivation)
- സാമൂഹ്യാവബോധം (Social Awareness)
- സാമൂഹിക നൈപുണി (Social Skills)