App Logo

No.1 PSC Learning App

1M+ Downloads
ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ?

Aആഗ്നേയശില

Bഅവസാദശില

Cരൂപാന്തരശില

Dകായാന്തരിതശില

Answer:

A. ആഗ്നേയശില

Read Explanation:

ഡെക്കാൻ ട്രാപ്പ് മേഖല

  • ഡക്കാൻ പീഠഭൂമിയുടെ വടക്കുപടിഞ്ഞാറുഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ്. 

  • ഈ മേഖലയെ 'ഡക്കാൻട്രാപ്പ്' എന്നുവിളിക്കുന്നു. 

  • ബസാൾട്ട് ശിലയ്ക്ക് അപക്ഷയം സംഭവിച്ച് രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിശേഷത. 

  • 'റിഗർമണ്ണ് (Regur Soil) എന്നറിയപ്പെടുന്ന ഫലപുഷ്ഠിയും ജലസംഭരണശേഷിയുമുളള ഈ മണ്ണ് വേനലിലും കാർഷികവിളകൾക്ക് സംരക്ഷണമേകുന്നു. 

  • പരുത്തിക്കൃഷിക്ക് ഏറെ പ്രയോജനപ്രദമായതിനാൽ ഈ മണ്ണിന് 'കറുത്ത പരുത്തിമണ്ണ്' എന്നും പേരുണ്ട്. 

  • ചുണ്ണാമ്പ്, ഇരുമ്പ്, മഗ്നീഷ്യം, അലുമിനിയം തുടങ്ങിയ ധാതുലവണങ്ങൾ റിഗർമണ്ണിന്റെ പ്രത്യേകതയാണ്.

  • ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ആഗ്നേയശിലയാണ്.

  • ഡെക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണിനമാണ് കറുത്ത മണ്ണ്.

  • ഡക്കാൻ പീഠഭൂമിയിലുൾപ്പെടുന്ന പ്രധാന മലനിരകളാണ്, ജവാദികുന്നുകൾ (TN), പാൽകൊണ്ട് നിര (Andra), നല്ലമല കുന്നുകൾ (Andra), മഹേന്ദ്രഗിരി കുന്നുകൾ (Odisha) തുടങ്ങിയവ. 

  • പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരികുന്നുകളിൽ സന്ധിക്കുന്നു.


Related Questions:

The Shillong and Karbi-Anglong Plateau are extensions of the Peninsular Plateau located in which direction?
കർബി അങ്ലോങ് പീഠഭൂമി സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
The Western Ghats and Eastern Ghats joints in the region of?
The highest peak in the Eastern Ghats is:
ഡക്കാൻ എന്ന പേരുണ്ടായത് ഏതു വാക്കിൽ നിന്നാണ്