Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?

Aവൃത്തം

Bസമ ചതുരം

Cഅർദ്ധവൃത്തം

Dത്രികോണം

Answer:

D. ത്രികോണം

Read Explanation:

ഡെക്കാൻ  പീഠഭൂമി 

  • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി.
  • ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.
  • ഏകദേശം ത്രികോണാകൃതിയിലാണ് ഡെക്കാൻ പീഠഭൂമി കാണപ്പെടുന്നത്.
  • ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും സ്ഥിരതയുള്ളതുമാണ്,
  •  പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ (Gondwana) ഭാഗമായിരുന്നു ഡെക്കാൻ പീഠഭൂമി എന്ന് കരുതപ്പെടുന്നു.
  • സമുദ്രനിരപ്പിൽ നിന്ന്  600 മീറ്റർ ഉയരത്തിലാണ് പീഠഭൂമിയുടെ ശരാശരി ഉയരം.
  • ഡെക്കാൻ പീഠഭൂമിയിൽ വരണ്ട ഉഷ്ണമേഖലാ വനങ്ങളാണ് കാണപ്പെടുന്നത്, കാലാനുസൃതമായ മഴ മാത്രം ഇവിടെ ലഭിക്കുന്നു
  • ഡെക്കാൺ പീഠഭൂമിയെ സൗകര്യാർഥം മഹാരാഷ്ട്ര പീഠഭൂമി, ആന്ധ്ര പീഠഭൂമി, കർണാടക പീഠഭൂമി, തമിഴ്നാട് പീഠഭൂമി എന്നിങ്ങനെ നാലായി വിഭജിക്കാം.
  • കാപ്പിത്തോട്ടങ്ങൾക്ക് പ്രസിദ്ധമായ ബാബാ ബുദാൻ കുന്നുകൾ കർണാടക പീഠഭൂമിയുടെ ഭാഗമാണ്
  • ഡെക്കാൻ പീഠഭൂമിയിലുള്ള പ്രധാന ആഗ്നേയ ശില - ബസാൾട്ട്
  • ഡെക്കാൻ പീഠഭൂമിയിലെ പ്രധാന മണ്ണിനം - കറുത്ത മണ്ണ്
  •  'ഡെക്കാന്റെ രാജ്ഞി' എന്നറിയപ്പെടുന്ന പട്ടണം - പൂനെ 

Related Questions:

താഴെ പറയുന്ന ഏത് ഭൂവിഭാഗത്തിലാണ് കൂൺശിലകൾ കാണപ്പെടുന്നത് :
image.png
ഇന്ത്യയുടെ കാലാവസ്ഥ ജനജീവിതം , എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത്?
ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ഭൂപ്രദേശം ?
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :