Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ നിന്നും നിരന്തര മൂല്യനിർണ്ണയത്തിനുള്ള ഒരു ഉപാധി കണ്ടെത്തുക :

Aചെക്ക് ലിസ്റ്റ്

Bറേറ്റിംഗ് സ്കെയിൽ

Cനിരീക്ഷണം

Dക്യുമിലേറ്റീവ് റെക്കാർഡ്

Answer:

C. നിരീക്ഷണം

Read Explanation:

 നിരീക്ഷണം (Observation)

  • സ്വാഭാവികമായ ഒരന്തരീക്ഷത്തിൽ കുട്ടികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും വിലയിരുത്തുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നതാണ് - നിരീക്ഷണരീതി 
  • സ്വഭാവ പഠനത്തിന്റെ ആദ്യകാല രീതി - നിരീക്ഷണ രീതി
  • നിരീക്ഷണ രീതിയിൽ ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം നേരിട്ട് നിരീക്ഷിക്കുന്നു.

 

വ്യത്യസ്തയിനം നിരീക്ഷണരീതികൾ :-

  1. പങ്കാളിത്ത നിരീക്ഷണം/ഭാഗഭാഗിത്വനി രീക്ഷണം (Participant observation)
  2. പരോക്ഷ നിരീക്ഷണം (Indirect observation)
  3. നിയന്ത്രിത നിരീക്ഷണം (Controlled observation) 

 

  • വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി - പരോക്ഷ നിരീക്ഷണം (Indirect observation) 

 

  • നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി - ഭാഗഭാഗിത്വ നിരീക്ഷണം (Participant observation)

 

  • നിരീക്ഷകൻ ഒരു പ്രത്യേക പരീക്ഷണശാലയുടെ ചട്ടക്കൂടിൽ ഒതുങ്ങി നിന്നുകൊണ്ട് നടത്തുന്ന നിരീക്ഷണ രീതി - നിയന്ത്രിത നിരീക്ഷണം  (Controlled observation)

 

നിരീക്ഷണം ഫലപ്രദമാക്കാൻ അനിവാര്യമായ ഘടകങ്ങൾ :-

  • കൃത്യമായ ആസൂത്രണം 
  • ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗം (ക്യാമറ, ടേപ്പ്, പട്ടികകൾ തുടങ്ങിയവ) 
  • നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം 
  • വസ്തുനിഷ്ഠമായ സമീപനം 

Related Questions:

സമൂഹത്തിൽ ഒരു വ്യക്തിക്കുള്ള സ്ഥാനം ആ സമൂഹത്തിലെ മറ്റ് അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് നിർണയിക്കുന്നതിന് സഹായിക്കുന്ന ഉപകരണമാണ് :
ജീവശാസ്ത്രപരമായ തെളിവുകളും ക്രിമിനൽ 'അന്വേഷണത്തിലെ പ്രതിയും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന ഒരുലബോറട്ടറി സാങ്കേതികതയാണ്
കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?

സർവ്വേരീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തെരഞ്ഞെടുക്കുക ? 

  1. സാമ്പിൾ തെരഞ്ഞെടുക്കൽ
  2. നിഗമനങ്ങളിലെത്തൽ
  3. വിവരശേഖരണം
  4. ആസൂത്രണം
  5. വിവരവിശകലനം
സ്വന്തം പോരായ്മകൾ മറക്കാനായി മറ്റുള്ളവരിൽ തെറ്റുകൾ ആരംഭിക്കുന്നതാണ് :